ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ദമ്പതിമാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഹാസനില്‍ ഹാളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുദര്‍ശന്‍(32), കാവ്യ(28) എന്നിവര്‍ക്കാണ് സ്ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദമ്പതിമാരുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ മൊഴി.
ഇരുവരെയും വിദഗ്ധചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനും ചുറ്റുമതിലിനും ഇടയിലുള്ള സ്ഥലത്തായിരുന്നു സ്ഫോടനമുണ്ടായത്. ഇവിടെ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായും ഇത് പൊട്ടിത്തെറിച്ചതാണെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


