NationalNews

പടക്ക നിർമാണ ശാലയിൽ സ്ഫോടനം;ഉത്തർപ്രദേശിൽ നാല് മരണം, നിരവധി പേർക്ക് പരിക്ക്

ലക്നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാല് മരണം. അപകടത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗശാബിയിലെ ബർവാരിയിലായിരുന്നു സ്ഫോടനം.

‘ബർവാരിയിലെ പടക്ക നിർമാണ ശാലയിലാണ് സംഭവം. സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. അഞ്ചിലധികം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫാക്ടറി ജനവാസ മേഖലയിൽ നിന്ന് വളരെ ദൂരെയാണ്. ഫാക്ടറിക്ക് പടക്ക നിർമാണത്തിനും വിൽപ്പനയ്ക്കും ലൈസൻസ് ഉണ്ടായിരുന്നു.’- പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button