ആലപ്പുഴ: ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽനിന്നു പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരമായി. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ആലപ്പുഴയിൽനിന്നു പുറപ്പെട്ട ട്രെയിൻ ആറേമുക്കാലോടെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം.
പൊട്ടിത്തെറി ശബ്ദത്തിന് പിന്നാലെ ട്രെയിനിന്റെ പാൻട്രി കാറിന്റെ ഭാഗത്തുനിന്നാണു പുക ഉയർന്നത്. തുടർന്ന് ട്രെയിൻ നിർത്തി പരിശോധിച്ചു. ബ്രേക്ക് ബൈൻഡിങ്ങിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി. തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


