രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം 2021 ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഫെബ്രുവരിയോടെ കൊവിഡ് രോഗികളുടെ എണ്ണം 1.06 കോടി വരെ എത്താം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ വ്യാപനത്തിന്റെ തോത് ഒരു പരിധിവരെ പിടിച്ചുനിര്‍ത്തിയെന്നും സമിതി വിലയിരുത്തി.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം കുറയുന്നു. കഴിഞ്ഞ ദിവസം പുതിയതായി 61,871 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലാകുകയും ചെയ്തു.

രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വേഗത്തിലുള്ള കുതിപ്പ് രാജ്യത്തിന് ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 88.03 ശതമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News