KeralaNews

കാസർഗോഡ്, കണ്ണൂർ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍വി പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് എക്സിറ്റ് പോൾ. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന് നേരിയ ഭൂരിപക്ഷം ലഭിക്കും.

കാസര്‍ഗോഡ് നിയമസഭാ മണ്ഡലത്തിലും യുഡിഎഫിന് വിജയം. മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രവചനം.ഉദുമയില്‍ ബലാബലം. സിപിഎം സ്ഥാനാര്‍ഥി സിഎച്ച് കുഞ്ഞമ്പുവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി ബാലകൃഷ്ണനും തമ്മില്‍ കടുത്ത മത്സരമെന്ന് സര്‍വ്വേ ഫലം.

കാഞ്ഞങ്ങാട് റവന്യൂ മന്ത്രി ഇ ചന്ദശേഖരന്‍ വിജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രവചനം.

തൃക്കരിപ്പൂരും ഇടതിനൊപ്പം. മണ്ഡലത്തില്‍ രണ്ടാം തവണയും മത്സരത്തിനിറങ്ങിയ സിപിഎം സ്ഥാനാര്‍ഥി എം രാജഗോപാല്‍ വിജയിക്കുമെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ.

കണ്ണൂരില്‍ പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ശക്തി തെളിയിക്കുമെന്ന് സര്‍വ്വേ പറയുന്നു.ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് പ്രവചനം. സജീവ് ജോസഫ് ആണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
അഴിക്കോട് മൂന്നാം തവണയും കെഎം ഷാജിക്കൊപ്പമെന്ന് ഏഷ്യാനെറ്റ് ന്യൂസ്.

കണ്ണൂര്‍ മണ്ഡലത്തില്‍ പ്രവചനം അസാധ്യമെന്ന് സര്‍വ്വേ. മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ കടന്നപ്പള്ളി രാമചന്ദ്രന് സതീശന്‍ പാച്ചേനി കടുത്ത മത്സരമാണ് നല്‍കിയിരിക്കുന്നത്.

മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ അനുസരിച്ച് മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തും. കെ സുരേന്ദ്രന്‍ വിജയിക്കില്ല എന്ന് സര്‍വ്വേ പ്രവചിയ്ക്കുന്നു.

കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാത‍ൃഭൂമി എക്സിറ്റ് പോള്‍. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍എ നെല്ലിക്കുന്ന് വിജയിക്കും ഉദുമയില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ജയം. സിഎച്ച് കുഞ്ഞമ്പു മണ്ഡം നിലനിര്‍ത്തുമെന്ന് പ്രവചനം

കാഞ്ഞങ്ങാടും എല്‍ഡിഎഫിന് വിജയം. സിറ്റിങ് എംഎല്‍എയും റവന്യു മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ വിജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്.തൃക്കരിപ്പൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തും. എം രാജഗോപാലാണ് ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

കണ്ണൂരിലേക്കെത്തുമ്പോള്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയം ഉറപ്പെന്ന് സര്‍വ്വേ. അതേസമയം ഇരിക്കൂറ് യുഡിഎഫിനൊപ്പമാണ്.

മനോരമ-വിഎംആര്‍ എക്സിറ്റ് പോള്‍
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് വിജയം പ്രവചിച്ച് മനോരമ-വിഎംആര്‍ എക്സിറ്റ് പോൾ. 0.6 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേന്ദ്രന്. മണ്ഡലത്തില്‍ യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തും.

കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന് വിജയിക്കുമെന്ന് പ്രവചനം.തൃക്കരിപ്പൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തും. എം രാജഗോപാലാണ് ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button