KeralaNews

ക്ലബ്ബിലെ നറുക്കെടുപ്പിൽ സമ്മാനം മദ്യമാണോ? പണി കിട്ടും; നടപടിയുമായി എക്സൈസ്

തിരുവനന്തപുരം: ഓണക്കാലത്ത് ക്ലബ്ബുകളിലും കലാ-സാംസ്‌കാരിക സമിതികളിലും മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണെന്ന് എക്സൈസ്. പലയിടങ്ങളിലും മത്സര വിജയികൾക്കും സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവർക്കും മദ്യം സമ്മാനമായി നൽകുന്ന പ്രവണതയുണ്ട്. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നൽകുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണ്. ആറുമാസം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടി ചേർന്നതോ ആണ് ശിക്ഷ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

മദ്യം സമ്മാനമായി നൽകുമെന്ന് കാണിച്ച് കൃത്രിമമായി ഒരുക്കുന്ന മത്സരകൂപ്പണുകളും ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ നോട്ടിസുകൾ കണ്ട് അനുകരിക്കരുതെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. പല രസീതുകളിലും മേൽവിലാസമോ ഫോൺ നമ്പറോ ഇല്ല എന്നത് പരിശോധനകൾക്ക് തടസ്സമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button