25.6 C
Kottayam
Thursday, June 4, 2026

ടെക്സ്റ്റ് മെസേജ് മാത്രമല്ല ഇനി ക്യാപ്‌ഷനും എഡിറ്റ് ചെയ്യാം;പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Must read

മുംബൈ:മെറ്റയുടെ ജനപ്രിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. അയച്ച ഫോട്ടോകൾ, വീഡിയോകൾ, GIF-കൾ, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്‌ഷൻ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമേ എഡിറ്റ് ചെയ്യാനാകൂ. എന്നാൽ എഡിറ്റിംഗ് ഫീച്ചർ അടിക്കുറിപ്പുകളിലേക്കും വ്യാപിപ്പിക്കുന്നതായുള്ള ശ്രമത്തിലാണ് ഡവലപ്പർമാർ എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

വാട്സ്ആപ്പിന്റെ എഡിറ്റ് മെസേജ് ഫീച്ചറിന് സമാനമാണ് പുതിയ ഫീച്ചറും. ഒരു ഫോട്ടോയോ വീഡിയോയോ അയച്ച് 15 മിനിറ്റിനുള്ളിൽ മീഡിയ ക്യാപ്‌ഷൻ എഡിറ്റ് ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്‌ത ക്യാപ്ഷനോടെ ഇനി ഫോട്ടോകളോ വീഡിയോകളോ GIF-കളോ ഡോക്യുമെന്റുകളോ വീണ്ടും അയയ്‌ക്കേണ്ട ആവശ്യവുമില്ല. സന്ദേശത്തിൽ ടാപ്പ് ചെയ്‌ത് ‘എഡിറ്റ്’ ബട്ടണിൽ ടാപ്പ് ചെയ്താൽ ഇത് എഡിറ്റ് ചെയ്യാം.

കഴിഞ്ഞ ആഴ്ച iOS-നുള്ള വാട്സ്ആപ്പിന്റെ പതിപ്പിൽ ‘എഡിറ്റ് മീഡിയ ക്യാപ്‌ഷൻ’ ഫീച്ചർ വന്നിരുന്നു. എന്നാൽ പലർക്കും അത് ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. വാട്സ്ആപ്പ് ഡെവലപ്പർമാർ ഇത് വരും ആഴ്ചകളിൽ പുറത്തിറക്കും എന്നാണ് സൂചന.

ഇത് കൂടാതെ വാട്സ്ആപ്പ് വേറെയും ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. എച്ച്‌ഡിയിൽ ചിത്രങ്ങൾ അയയ്‌ക്കാനുള്ള ഫീച്ചർ, പുതിയ എഐ-പവർ സ്റ്റിക്കർ ജനറേഷൻ ടൂൾ, ഫോൺ സ്‌ക്രീൻ മറ്റുള്ളവരുമായി പങ്കിടാനുള്ള ഓപ്ഷൻ, ഒന്നിലധികം അക്കൗണ്ടുകൾക്കുള്ള സപ്പോർട്ട് എന്നിങ്ങനെയാണ് പുതിയ ഫീച്ചറുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week