ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാനെത്തിയവരെ എക്‌സൈസ് മടക്കി അയച്ചു; കാരണമിതാണ്

തിരുവനന്തപുരം: സീല്‍ പതിക്കാതെ ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാന്‍ വന്നവരെ എക്‌സൈസ് മടക്കി അയച്ചു. ഡോക്ടറുടെ കുറിപ്പടി മാത്രം പോര അതില്‍ സീല്‍ കൂടി വേണമെന്ന് എക്‌സൈസ് പറഞ്ഞു.

<p>ഒ.പി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൃത്യമായ നിര്‍ദ്ദേങ്ങള്‍ക്കനുസരിച്ചേ മദ്യം നല്‍കാന്‍ കഴിയൂവെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.</p>

<p>സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെത്തുടര്‍ന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയടക്കം രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് നാളെ ഡോക്ടര്‍മാര്‍ കരിദിനമായി ആചരിക്കും. കറുത്ത ബാഡ്ജ് ധരിച്ചാകും നാളെ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് വരുക.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News