ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് കഞ്ചാവ് കേസില്‍ പിടിയില്‍; എക്‌സൈസിനോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

തൃശൂര്‍: ചാവക്കാട്ട് കഞ്ചാവുമായി യുവാവിനെ പിടികൂടിയ എക്സൈസ് സംഘത്തോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം. ബംഗളൂരുവിലെ തീവ്രബാധിത പ്രദേശത്തു നിന്നെത്തിയ ജാഫര്‍ എന്ന യുവാവിനെയാണ് കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടിയത്.

ഒളിവില്‍ കഴിയവെ കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ലോഡ്ജില്‍ നിന്നുമാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് എക്സൈസ് സംഘത്തോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News