ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; എക്‌സൈസ് ഓഫീസര്‍ പിടിയില്‍

വാളയാര്‍: ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എക്‌സൈസ് ഓഫീസര്‍ പിടിയില്‍. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎന്‍ പുതൂരില്‍ ഡിസ്റ്റലറീസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ജയപ്രകാശിനെതിരെയാണ് (50) പോക്‌സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബസ് യാത്രയ്ക്കിടെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ജയപ്രകാശ് അടുത്ത് വന്നിരിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കുട്ടിയുടെ മൊഴി. ബസില്‍ നിന്ന് ഇറങ്ങിയ ശേഷം ഇയാള്‍ കുട്ടിയെ പിന്തുടരുകയായിരുന്നെന്നും ഹോട്ടലില്‍ കയറി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞത്.

വാളയാര്‍ പൊലീസ് ആണ് കുട്ടിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News