എസ്.എസ്.എല്‍.സി,ഹയര്‍ സെക്കണ്ടറി ,സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചു. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. എം.ജി.സര്‍വ്വകലാശാല ഇന്നുച്ചതിരിഞ്ഞ് നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും പരീക്ഷകൾ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിയിട്ടും പരീക്ഷകൾ മാറ്റാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. സർവകലാശാല പരീക്ഷകൾ മാറ്റണമെന്ന യുജിസി നിർദേശവും സർക്കാർ ഇന്നലെ തള്ളിയിരുന്നു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതാണ് സർക്കാർ നടപടി. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News