തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള സര്‍വകലാശാല ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല മറ്റന്നാള്‍ വരെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്തെ എല്ലാ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുക്കള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
സംസ്ഥാനത്തെ സര്‍വകലാശാലകളാട് ഇന്നു മുതല്‍ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് നിര്‍ദേശം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

