കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കളഭത്തിന് ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്.
ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത് എന്നാണ് വിവരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലയെ പ്രവേശിപ്പിച്ചത്.
ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി. കരള്‍ മാറ്റിവെയ്ക്കുന്നതാണ് നല്ലതെന്ന തരത്തിലേയ്ക്ക് തീരുമാനങ്ങളെത്തിയപ്പോള്‍ ഇപ്പോള്‍ തുടരുന്ന ആശുപത്രിയില്‍ തന്നെ വേണമോ ഡല്‍ഹിയിലേയ്ക്ക് മാറ്റണോ എന്ന ചര്‍ച്ചകളിലാണ് ബാലയുമായി അടുപ്പമുള്ളവര്‍. എന്നാല്‍ ഇവിടെ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ അവിടെയും ചെയ്യാനുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നാണ് പല്ലിശ്ശേരി പറയുന്നത്. ഇപ്പോള്‍ വളരെ സുരക്ഷിതനായാണ് ബാല അവിടെ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി പേരെ സഹായിക്കാറുള്ള വ്യക്തിയാണ് ബാല. അദ്ദേഹം അത് എവിടെയും തുറന്ന് പറയാറില്ല. പക്ഷേ ഇപ്പോള്‍ ഈ ഒരു സാഹചര്യത്തിലാണ് അദ്ദേഹം സഹായിച്ചുവെന്ന് പറഞ്ഞ് പലരും തുറന്ന് പറയുന്നത്. മലയാളികള്‍ക്കേറെ സുപരിചിതയാണ് ചാള മേരി എന്ന പേരിലറിയപ്പെടുന്ന മോളി കണ്ണമാലി. ഒരുപാട് ദുരിതം അനുഭവിച്ചിട്ടും അവര്‍ക്ക് കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. അവിടെയും സഹായവുമായി എത്തിയത് ബാലയായിരുന്നു. തുകയുടെ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഇവിടെ പ്രശ്‌നമുള്ള കാര്യമല്ല. ഒരു നൂറ് രൂപ കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍ അത് ചെറിയ കാര്യമല്ല.
അദ്ദേഹം ആശുപത്രിലായത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഹൃദയവിശാലതയും വ്യക്തിത്വവും ഇപ്പോള്‍ പുറത്ത് വരുന്നത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് കരള്‍ ദാതാവിനെ അന്വേഷക്കുന്നതിനിടയിലും നിരവധി പേരാണ് തങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ബാലയുടെ രക്ത ഗ്രൂപ്പുമായി സാമ്യമുള്ളവര്‍ക്ക് മാത്രമേ കരള്‍ നല്‍കാന്‍ സാധിക്കൂ. അല്ലെങ്കില്‍ രക്തബന്ധത്തില്‍ പെട്ടതായിരിക്കണം. എന്നാല്‍ ഇതിനിടയില്‍ ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ് എമന്നുള്ള വാര്‍ത്ത പരന്നിരിക്കുകയാണെന്ന് പല്ലിശ്ശേരി പറയുന്നു.
പലരും ഈ വാര്‍ത്ത കേട്ടപ്പോള്‍ ചിരിക്കുകയാണ് ഉണ്ടായത്. ഉപേഷിച്ചിട്ടു പോയ, മുന്‍ ഭര്‍ത്താവിന് കരള്‍ കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഇരുവരും വേര്‍പിരിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുമ്പോള്‍ ഇങ്ങനൊക്കെ നടക്കുമോ എന്നാണ് പലരുടെയും സംശയം. മനുഷ്യ മനസുകളുടെ കാര്യമാണ്. ഒന്നും പറയുവാനാകില്ല. അവര്‍ പിരിയാനുള്ള കാരണം അവരുടെ മാത്രം കാര്യമാണ്. എന്ത് തന്നെയായാലും ബാലയ്ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ അധികം വൈകാതെ തന്നെ നടക്കും.
തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വേറെ ആരുടെയും കരള്‍ കിട്ടിയില്ലെങ്കില്‍ കരള്‍ നല്‍കാന്‍ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അത് അഭിന്ദനീയമാണെന്നും കരള്‍ മാറ്റി വെയ്ക്കാതെ തന്നെ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പല്ലിശ്ശേരി തന്റെ വീഡിയോയിലൂടെ പറയുന്നു.