EntertainmentKeralaNews

ദേഹം വേദനിച്ചാല്‍ ഏതവനായാലും ഞാന്‍ തിരിച്ചടിയ്ക്കും, എന്റെ അച്ഛനും അമ്മയും അല്ലാതെ മറ്റാരാണെങ്കിലും പ്രതികരണം ഉറപ്പാണ് ; ദിവ്യ എം നായര്‍

കൊച്ചി:നടി, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്‌ എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് ദിവ്യ എം നായര്‍.ആര്‍ ജെ രംഗത്ത് നിന്നാണ് ദിവ്യ എം നായരുടെ തുടക്കം. പിന്നീട് വീഡിയോ ജോക്കിയായി. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും അഭിമുഖങ്ങള്‍ ചെയ്തിട്ടുണ്ട്. പത്തിലധികം സിനിമകളുടെ പ്രമോഷന് വേണ്ടി മമ്മൂക്കയെ അഭിമുഖം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്ന് ദിവ്യ പറയുന്നു. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീട് സിനിമയിലേക്ക് എത്തിയ ദിവ്യ അഭിനയത്തിന് പുറമെ ഡബ്ബിങിലും സജീവമായിരുന്നു.

ഭീമന്റെ വഴി എന്ന സിനിമയിലുള്‍പ്പടെ ദിവ്യയുടെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ പുതിയ സിനിമകളുടെ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ്, ആര്‍ജെ കം, വിജെ കം ആക്ട്രസ്സ് ദിവ്യ. അതിനിടയിലാണ് തന്റെ ദേഷ്യത്തെ കുറിച്ച് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ സംസാരിച്ചത്.

ദേഷ്യം ആണെങ്കിലും സങ്കടം ആണെങ്കിലും എനിക്ക് അതിന്റെ എക്‌സ്ട്രീം ആണ്. കരയാനോ ചിരിക്കാനോ തോന്നിയാല്‍ ചുറ്റും ഉള്ളത് ആരാണ് എന്നോ, എന്താണ് സാഹചര്യം എന്നോ ഒന്നും ഞാന്‍ നോക്കാറില്ല. ചിരിക്കേണ്ട സാഹചര്യം വന്നാല്‍ ചിരിക്കും, കരയേണ്ട സാഹചര്യം വന്നാല്‍ കരയുകയും ചെയ്യും.

പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയായാലും പറയാന്‍ എനിക്ക് ഒരു മടിയും ഇല്ല. എന്റെ ശരീരത്ത് തൊട്ടാല്‍ എനിക്ക് ദേഷ്യം വരും, അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്യും. ശരീരം നൊന്താല്‍ മുഖം നോക്കാതെ പ്രതികരിക്കും

ഞാന്‍ എന്റെ മക്കളോടും പറയാറുള്ളതാണ്, ദേഹം വേദനിപ്പിക്കരുത്, ദേഹം വേദനിച്ചാല്‍ ഏതവനായാലും ഞാന്‍ തിരിച്ചടിയ്ക്കും. എന്റെ അച്ഛനും അമ്മയും അല്ലാതെ മറ്റാരാണെങ്കിലും പ്രതികരണം ഉറപ്പാണ്- ദിവ്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker