കോട്ടയം:പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ചമഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി സൗജന്യമായി താമസിക്കുകയും ഇതിനിടയിൽ ടൗണിലെ ഒരു യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസ്സിൽ കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെ (49) പാലാ ഡി.വൈ.എസ്.പി. പ്രഫുല്ലചന്ദ്രൻ , ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്. ഐ. ജോർജ് കെ. എസ് , പി.ആർ.ഒ ജോജൻ ജോർജ്, സി.പി.ഒ വിജയരാജ് എന്നിവർ ചേർന്ന് പിടികൂടി.
1993-ൽ കെ.എ.പി.യിൽ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു. ഇയാളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News