24.1 C
Kottayam
Sunday, June 7, 2026

റഷ്യയ്ക്ക് വൻ തിരിച്ചടി, യുക്രൈൻ യൂറോപ്യന്‍ യൂണിയനിലേക്ക്, അപേക്ഷയിൽ വോട്ടെടുപ്പ് ഉടൻ

Must read

കീവ്: യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രെയ്‌നിന്റെ അപേക്ഷ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു.

ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് നടപടികളുടെ ഭാഗമായി വോട്ടെടുപ്പ് നടക്കുമെന്നാണ് വിവരം. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമര്‍ സെലെന്‍സ്‌കി സംസാരിച്ചതിന് പിന്നാലെയാണ് നടപടി.

റഷ്യയുടെ ആക്രമണത്തിന് പകരമായി യുക്രെയ്നിലെ ജനങ്ങള്‍ വലിയ വിലയാണ് നല്‍കുന്നത്. ഖാര്‍കിവ് നഗരത്തില്‍ രാവിലെ ക്രൂയിസ് മിസൈലുകളാണ് പതിച്ചതെന്നും ഏറ്റവുമധികം സര്‍വകലാശാലകളുള്ള നഗരമാണ് ഖാര്‍കീവെന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു. സ്വന്തം ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി മാത്രമാണ് ഞങ്ങള്‍ പോരാടുന്നത്. യുക്രെയ്‌നുമുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാകും. യൂറോപ്യന്‍ യൂണിയന്‍ ഇല്ലെങ്കില്‍ യുക്രെയ്ന്‍ ഒന്നുമല്ലാതകുമെന്നും സെലന്‍സ്‌കി യുറോപ്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

- Advertisement -

യുക്രെയ്‌ന്റെ സ്വാതന്ത്ര്യ ചത്വരം അവര്‍ തകര്‍ത്തു. പക്ഷേ യുക്രെയ്‌നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം ഇത് യുക്രെയ്‌നികളാണ്.. യൂറോപ്യന്‍മാരാണെന്നും കരുത്തരാണെന്നും ഞങ്ങള്‍ തെളിയിച്ചു. ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ തെളിയിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week