24.8 C
Kottayam
Thursday, June 4, 2026
No menu items!

പ്രാണവായു കിട്ടാതെ ഇന്ത്യയിൽ ജനം മരിച്ചുവീഴുമ്പോൾ,കൊവിഡ് നിയന്ത്രണങ്ങൾ നീക്കി യൂറോപ്പ്,ആലിംഗനത്തിന് അനുമതി നൽകി ഇംഗ്ലണ്ട്, ഇന്ത്യയിൽ നിന്ന് വാക്സിൻ വാങ്ങിയ രാജ്യങ്ങൾ കൊവിഡ് മുക്തർ

Must read

ലണ്ടൻ:കൊവിഡ് വ്യാപനത്തിൻറെ പിടിയിലമർന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു. മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും വാക്സീൻ നൽകിയതിൻറെ ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇംഗ്ലണ്ടിൽ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങളാണ് സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമെല്ലാം ദിനം പ്രതി വന്നുകൊണ്ടിരുന്നത്. ജീവനായുള്ള നിലവിളികൾ, നിറയുന്ന ശ്മശാനങ്ങൾ, മഹാമാരിക്ക് കീഴടങ്ങിയത് ആയിരങ്ങളാണ്. എന്നാൽ ഇന്ന് സ്പെയിൻ ആനന്ദ നൃത്തം ചവിട്ടുകയാണ്.

ഒരുപാട് പേരെ മഹാമാരി കവർന്നെങ്കിലും തിരിച്ചുവരവിൻറെ പാതയിലാണ് രാജ്യം. സ്വാതന്ത്ര്യം എന്നാർപ്പുവിളിച്ചാണ് ഒരു വർഷത്തിനിപ്പുറം കർഫ്യൂ അവസാനിച്ചത് സ്പെയിനുകാർ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. കൂട്ടായ്മകൾ പുനരാരംഭിച്ചെങ്കിലും സാമൂഹിക അകലവും മാസ്കും മറക്കരുതെന്ന മുന്നറിയിപ്പും രാജ്യത്ത് ഉയരുന്നുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിൽ പിടിച്ചുനിൽക്കാൻ ഏറെ പണിപ്പെട്ടു ബ്രിട്ടൻ. മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തിപ്പോൾ. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്യാനുള്ള അനുമതിയാണ് ബ്രിട്ടീഷുകാരെ ഏറെ സന്തോഷിപ്പിക്കുന്നത്. ഹോട്ടലുകൾക്കും പബ്ബുകൾക്കുമകത്ത് ഭക്ഷണപാനീയങ്ങൾ വിളന്പാനുള്ള അനുമതിയും നൽകിക്കഴിഞ്ഞു.

- Advertisement -

കൊവിഡിന്റെ മൂന്നാം തരംഗത്തെ പിടിച്ചുകെട്ടിയ ആത്മവിശ്വാസത്തിലാണ് ജർമ്മനി. ഗ്രീസും ബീച്ചുകൾ തുറന്നു. ഈ മാസം 19 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനൊരുങ്ങുകയാണ് ഫ്രാൻസ്. വെറുതെയല്ല, നിയന്ത്രണങ്ങൾക്കൊപ്പം വാക്സീൻ വിതരണവും കാര്യക്ഷമമാക്കിയതുമാണ് യൂറോപ്യൻ രാജ്യങ്ങളെ ഇപ്പോൾ പ്രതീക്ഷയുടെ ലോകത്തേക്ക് പിടിച്ചുയർത്തുന്നത്.

- Advertisement -

വാക്സീനുകൾക്ക് വേഗത്തിൽ അനുമതി നൽകുകയും അതിവേഗം ഓർഡർ നൽകുകയും ചെയ്തതാണ് ബ്രിട്ടനെ വാക്സിനേഷനിൽ ബഹുദൂരം മുന്നിലെത്താൻ സഹായിച്ചത്. ആദ്യഘട്ടത്തിൽ പരമാവധി പേർക്ക് ഒരു ഡോസ് വാക്സീനെങ്കിലും നൽകാനും ശ്രദ്ധ വച്ചു.

യൂറോപ്യൻ യൂണിയനിലുൾപ്പെട്ട രാജ്യങ്ങളിൽ കേന്ദ്രീകൃത വിതരണമായതിനാൽ ആദ്യഘട്ടത്തിൽ അൽപം മെല്ലെപ്പോക്കുണ്ടായെങ്കിലും പിന്നീട് കാര്യങ്ങൾ വേഗത്തിലായി. വാക്സീൻ ലഭിക്കാൻ അവർ കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടു, ചിലപ്പോഴൊക്കെ വഴക്കുണ്ടാക്കി. 20 കോടി ഡോസ് വാക്സീനാണ് വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്തത്.

വാക്സീൻ സ്വീകരിച്ചവർക്ക് കൂട്ടായ്മയിലെ രാജ്യങ്ങൾക്കിടയിലെ സഞ്ചാരത്തിന് ഡിജിറ്റൽ ഗ്രീൻ പാസ് കൂടി നൽകാനൊരുങ്ങുകയാണ് യൂറോപ്യൻ യൂണിയൻ. അങ്ങനെ വിനോദസഞ്ചാരമേഖലയിലടക്കം കൂടുതൽ ഉണർവാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week