25.1 C
Kottayam
Sunday, November 24, 2024

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി,ജില്ലയില്‍ ആകെ 93 വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍

Must read

ഏറ്റുമാനൂര്‍: മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിനു പുറമെ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണവുമുണ്ടാകും.

കോട്ടയം മുനിസിപ്പാലിറ്റിയിലെ 11-ാം വാര്‍ഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ -1, അതിരമ്പുഴ-11, 20, കാണക്കാരി-3, മുണ്ടക്കയം-12, അയര്‍ക്കുന്നം-15 എന്നീ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്.

പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35 വാര്‍ഡുകള്‍ ഉള്‍പ്പെടെ 27 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 93 വാര്‍ഡുകള്‍ കണ്ടെയന്‍മെന്റ് സോണുകളാണ്.

♦️ *ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍*
======

1. ആശുപത്രികള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം.

2. ഭക്ഷ്യവസ്തുക്കളും അവശ്യ വസ്തുക്കളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍(റേഷന്‍ കടകള്‍, പച്ചക്കറി-പലചരക്ക് കടകള്‍, മത്സ്യം, പാല്‍, ഇറച്ചി, കാലിത്തീറ്റ, കോഴിത്തീറ്റ, വെറ്ററിനറി മരുന്നുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ മാത്രം) രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കാം.

കടകളില്‍ സാമൂഹിക അകലം പാലിക്കുകയും ഉടമകളും ജീവനക്കാരും മാസ്‌കും ഗ്ലൗസും ശരിയായി ധരിക്കുകയും വേണം.

എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍പില്‍ സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാന്‍ കഴിയും വിധം വയ്ക്കണം.

ഏറ്റവും അടുത്തുള്ള കടകളില്‍ മാത്രം പോകുന്നതിനേ ജനങ്ങള്‍ക്ക് അനുവാദമുണ്ടാകൂ

3. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാവിലെ ഏഴു മുതല്‍ 11 വരെ പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും. രാവിലെ 11നുശേഷം രാത്രി എട്ടു വരെ ഹോം ഡെലിവറി നടത്താം.

4. ഓഫീസുകള്‍, ബാങ്കുകള്‍, വാണിജ്യ ഇതര സ്ഥാപനങ്ങള്‍ എന്നിവ അത്യാവശ്യ പ്രവര്‍ത്തനത്തിനുവേണ്ട ജീവനക്കാരെ മാത്രം നിയോഗിച്ച് ഉച്ചകഴിഞ്ഞ് രണ്ടു വരെ പ്രവര്‍ത്തിക്കാം.

5. ഉത്തരവില്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടല്ലാതെ ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്താന്‍ പാടില്ല.

6. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് ജോലി ചെയ്യുന്നവരും കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ അനുവദനീയമായ ജോലികള്‍ക്ക് ഹാജരാകേണ്ടവരും സ്ഥാപനത്തിലെ ഐഡന്റിറ്റി കാര്‍ഡോ സ്ഥാപന മേലധികാരിയുടെ കത്തോ ഹാജരാക്കണം.

7. അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കൊഴികെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ വാഹന ഗതാഗതം അനുവദിക്കില്ല.

8. ഗര്‍ഭിണികള്‍ക്കും പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അടിയന്തര ചികിത്സ ആവശ്യങ്ങള്‍ക്കൊഴികെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്.

9 വ്യവസായ ശാലകള്‍ക്ക് ചുവടെ പറയുന്ന നിബന്ധനകളോടെ പ്രവര്‍ത്തിക്കാം

ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും താമസ സൗകര്യമുള്ള ഫാക്ടറികള്‍ക്കും വ്യവസായിക യൂണിറ്റുകള്‍ക്കും ഉത്തരവിലെ സമയനിയന്ത്രണങ്ങള്‍ ബാധകമല്ലാതെ പ്രവര്‍ത്തിക്കാം.

മറ്റു സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ ഒഴിവാക്കുന്നതിന് അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് ഉത്തരവിലെ സമയക്രമം പാലിച്ച് പ്രവര്‍ത്തിക്കാം.

10. ശവസംസ്‌കാരവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങളും ഒഴികെയുള്ള ഒരു ചടങ്ങുകളും നടത്താന്‍ പാടില്ല. ശവസംസ്‌കാരത്തിനും വിവാഹത്തിനും പരമാവധി 20 പേരെയേ പങ്കെടുക്കാന്‍ പാടുള്ളൂ. ഈ ചടങ്ങുകളില്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം.

11. ഉത്തരവില്‍ അനുവദിച്ചിട്ടുളള നടപടികള്‍ക്കല്ലാതെ പുറത്തിറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

♦️ *ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍*
============
1. ആരോഗ്യ സേവനം, ആശുപത്രികള്‍ എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെ ഒരു പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയില്ല.

2. അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനത്തിനും ഒഴികെ വാഹനഗതാഗതം അനുവദനീയമല്ല.

3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ആവശ്യപ്പെടുന്നതനുസരിച്ച് തദ്ദേശഭരണ സ്ഥാപനം വോളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കും.

ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍
(തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

🔹മുനിസിപ്പാലിറ്റികള്‍
======
1. കോട്ടയം മുനിസിപ്പാലിറ്റി-11, 30, 31, 32, 36, 39, 46

2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും

3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4. വൈക്കം മുനിസിപ്പാലിറ്റി-13, 21, 25, 24

🔹ഗ്രാമപഞ്ചായത്തുകള്‍
======
5. പാറത്തോട് -7, 8, 9

6. അയ്മനം-14

7. ഉദയനാപുരം-6, 7, 16

8. കുമരകം- 10, 11

9. ടിവി പുരം- 12

10. വെച്ചൂര്‍-1, 4

11. മറവന്തുരുത്ത്-1, 11, 12

12. വാഴപ്പള്ളി-7, 11, 12, 17, 20

13. പായിപ്പാട് -7, 8, 9, 10, 11

14. തിരുവാര്‍പ്പ്-11

15. കുറിച്ചി-20

16. മീനടം-2, 3

17. മാടപ്പള്ളി-18

18. പാമ്പാടി-18

19. നീണ്ടൂര്‍-8

20. കാണക്കാരി-3, 10

21. തൃക്കൊടിത്താനം- 15

22. പുതുപ്പള്ളി-14

23. തലയാഴം-7,9

24. എരുമേലി-1

25. അതിരമ്പുഴ- 11, 20

26. മുണ്ടക്കയം-12

27. അയര്‍ക്കുന്നം-15

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരി ഗുരുതരാവസ്ഥയിൽ; തലയിൽ ആന്തരിക രക്തസ്രാവം

തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുഞ്ഞ്, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ. മാറനല്ലൂർ സ്വദേശികളായ രതീഷ്  സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതര പരിക്കേറ്റത്. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും...

വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം കുഴൽമന്ദത്ത്

പാലക്കാട്: വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുത്തനൂര്‍ പടിഞ്ഞാറേത്തറ നമ്പൂരാത്ത് വീട്ടില്‍ സുഷമ (51)യാണ് മരിച്ചത്. വീടിനടുത്തുള്ള ഏറ്റാംകുളത്ത് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സുഷമയെ ഉടന്‍ പ്രദേശവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍...

നിമിഷങ്ങളുടെ ആയുസ് ! ശ്രേയസിന്‍റെ റെക്കോർഡ് തകർന്നു, ഐപിഎല്ലിലെ റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ഈ ടീം

ജിദ്ദ: ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന്...

യുപിയിൽ സംഘർഷം:3 പേർ മരിച്ചു;22 പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തർ പ്രദേശിലെ സംബാലിലുണ്ടായ സംഘർഷത്തിൽ 3 പേർ മരിച്ചതായി റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ...

അദാനി പ്രതിസന്ധിയിലേക്ക്; ചോദ്യം ചെയ്യലിന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

മുംബൈ:ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോർജ വൈദ്യതി കരാർ ലഭിക്കാൻ 2200 കോടി രൂപ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.