കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് എസ്തര് അനില്‍. എസ്തറിനെപ്പോലെ കുടംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇന്ന് 23 വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് എസ്തറിന്റെ മാതാപിതാക്കള്‍. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നിടത്തേക്ക് നിങ്ങളുടെ പാദങ്ങള്‍ നിങ്ങളെ കൊണ്ടുപോകട്ടെ. 23 വര്‍ഷം ഒരുമിച്ച്, എന്ന് കുറിച്ചുകൊണ്ടാണ് ഭാര്യയുമൊത്തുള്ള ചിത്രങ്ങള്‍ അനില്‍ പങ്കിട്ടിരിക്കുന്നത്.
പിന്നാലെ നിരവധിപേരാണ് ഇവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് എത്തുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിയെ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2വിലും ഗംഭീരപ്രകടനമാണ് നടത്തിയത്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കില്‍ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പിന്തുടരുന്നത്.
പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര് അഭിനയിച്ചു. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറില്‍ വഴിത്തിരിവായി.
ഒരു നാള് വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന് കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.