EntertainmentKeralaNews
എസ്‍തര്‍ അനിലിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ
കൊച്ചി:ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് എസ്‍തര്‍ അനില്‍. ദൃശ്യം സിനിമയിലെ കഥാപാത്രമാണ് എസ്‍തറിന്റെ കരിയറില്‍ ഏറ്റവും ചര്‍ച്ചയായത്. ഒട്ടേറെ ഹിറ്റുകളില്‍ എസ്‍തര്‍ അനില്‍ ഭാഗമാകുകയും ചെയ്‍തു. ഇപോഴിതാ എസ്‍തര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും ചര്‍ച്ചയാകുകയാണ്.
നല്ലവൻ എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് എസ്‍തര്‍ വെള്ളിത്തിരയിലെത്തുന്നത്. ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ എസ്‍തറിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. എസ്‍തര്‍ അനില്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എസ്‍തര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ജീസ് ജോണ്‍ ആണ് എസ്‍തര്‍ അനിലിന്റെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.ഓള്‍ എന്ന സിനിമയില്‍ ആണ് മലയാളത്തില്‍ ആദ്യമായി എസ്‍തര്‍ അനില്‍ നായികയാകുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News