കനത്ത മഴ, സിഗ്നൽ സംവിധാനം തകരാറിൽ, കോട്ടയം -എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ഏറ്റുമാനൂർ :കനത്ത മഴയേത്തുടർന്ന് റെയിൽവേ സിഗ്നൽ സംവിധാനം തകരാറിലായതോടെ കോട്ടയം -എറണാകുളം പാതയിലെ ട്രെയിൻ ഗതാഗതം താറുമാറായി. ഏറ്റുമാനൂർ ഭാഗത്തെ സിഗ്നൽ സംവിധാനമാണ് തകരാറിലായത്. പുനസ്ഥാപിയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വേണാട് എക്സ്പ്രസ്, കൊല്ലം മെമു പാലരുവി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിയ്ക്കുകയാണ് .കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഏറ്റുമാനൂരിൽ കനത്ത മഴ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News