കൊച്ചി:എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ ഫേസ് ബുക്ക് പേജ് പിന്തുടരുന്നവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 20ന് എറണാകുളം കളക്ടറായി സുഹാസ് ചുമതലയേല്‍ക്കുമ്പോള്‍ 1.40 ലക്ഷം പേരാണ് ഈ പേജ് പിന്തുടര്ന്നിരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 1.60 ലക്ഷം പേര് കൂടി കളക്ടറുടെ പേജിലേക്കെത്തി.
ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സൂതാര്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും പേജ് പ്രയോജനപ്പെടുത്തിയതിന്റെ ഫലമായാണ് ഇത്രയും ഫോളോവേഴ്സിനെ ലഭിച്ചതെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയം, ഇപ്പോള്‍ കോവിഡ് തുടങ്ങിയ ഘട്ടങ്ങളില്‍ സുപ്രധാന വിവരങ്ങള്‍ ഫേസ് ബുക്ക് പേജിലൂടെ കളക്ടര്‍ തത്സമയം കൈമാറിയിരുന്നു. നിലവില്‍ കോവിഡ് വിവരങ്ങളും അണക്കെട്ടുകളിലെ ജലനിരപ്പിന്റെ തല്‍സ്ഥിതിയും പേജില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ആവശ്യമായ ഘട്ടങ്ങളിലെല്ലാം ഫേസ് ബുക്ക് ലൈവിലൂടെയും ജനങ്ങളുമായി കളക്ടര്‍ നേരിട്ട് സംവദിക്കുന്നു.