എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്‌

കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എല്‍.ടി.സിക്ക് ഒരു ക്ലബ്ബിന്റെ ഭാരവാഹികള്‍ കളക്ടറുടെ സാന്നിധ്യത്തില്‍ സാധന സാമഗ്രികള്‍ കൈമാറിയിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്.

ഭാരവാഹികളിലൊരാള്‍ക്ക് കോവിഡ് ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് കളക്ടര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News