24 C
Kottayam
Sunday, June 7, 2026

എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

Must read

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തെ ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പു വരുത്തി segp.kkvib.org എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കണം. പരമാവധി പദ്ധതി ചെലവ് അഞ്ച് ലക്ഷം രൂപ.

ജനറല്‍ വിഭാഗം പുരുഷന്‍മാര്‍ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനം മാര്‍ജിന്‍ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പദ്ധതി ചെലവിന്റെ 30 ശതമാനവും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനവുമാണ് മാര്‍ജിന്‍ മണി. ജനറല്‍ വിഭാഗത്തിലെ പുരുഷന്മാര്‍ പദ്ധതി ചെലവിന്റെ 10 ശതമാനം സ്വന്തം മുതല്‍ മുടക്കായി വിനിയോഗിക്കണം. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് അഞ്ച് ശതമാനമാണ്. പിന്നാക്ക വിഭാഗത്തിലുള്ളവരും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -0471 2472896.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക തൊഴില്‍ദാന പദ്ധതിയാണ് എന്റെ ​ഗ്രാമം പദ്ധതി. വ്യവസായസംരംഭകര്‍ക്ക് ധനസഹായം മാര്‍ജിന്‍ മണിയായി നല്‍കുന്നു. പദ്ധതിയുടെ പരമാവധി ചെലവ് 5 ലക്ഷം രൂപയാണ്. ധനകാര്യസ്ഥാനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കി ചെറുകിടവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്ന സംരംഭകര്‍ക്ക് പദ്ധതിചെലവിന്റെ 25% മുതല്‍ 40% വരെ തുക മാര്‍ജിന്‍ മണിധനസഹായമായി നല്‍കുന്നു. പദ്ധതിയുടെ മാര്‍ഗ്ഗരേഖയും വ്യവസ്ഥകളും സംബന്ധിച്ച ലഘുലേഖയും അപേക്ഷയുടെ പകര്‍പ്പും വെബ്സൈറ്റില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week