News

കള്ളൻ 50 കോടി ക്ലബ്ബിൽ; ചാക്കോച്ചന്റെ കരിയറിലെ മറ്റൊരു സൂപ്പർഹിറ്റ്

കൊച്ചി:തിയറ്ററുകളിൽ സൂപ്പർഹിറ്റായി കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ന്നാ താൻ കേസ് കൊട്’. ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് 25 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞ സിനിമ ആദ്യദിനം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ‘ന്നാ താൻ കേസ് കൊട്’ നിർമിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ മികച്ച സിനിമകൾ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയുടെ പന്ത്രാണ്ടാമത് ചിത്രമാണിത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’.

രാകേഷ് ഹരിദാസാണ് (ഷെർണി ഫെയിം) ഛായാഗ്രാഹകൻ. മനോജ് കണ്ണോത്ത് എഡിറ്റർ. ജ്യോതിഷ് ശങ്കർ ആർട്ട് ഡയറക്ടറും മെൽവി ജെ. കോസ്റ്റ്യൂം ഡിസൈനറുമാണ്. സംഗീതം ഡോൺ വിൻസന്റ്. ഗാനരചന വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനർ ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിങ് വിപിൻ നായർ. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിങ് ഡയറക്ടർ രാജേഷ് മാധവൻ. ഗായത്രി ശങ്കർ (സൂപ്പർ ഡീലക്സ് ഫെയിം) നായികയാവുന്ന ചിത്രത്തിൽ കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ബേസിൽ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button