തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കോൺഗ്രസ് നേതൃത്വത്തെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും നിരന്തരം അവഗണിച്ചു. സീനിയോരിറ്റി പരിഗണിച്ചില്ലെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. വി.ഡി സതീശന്റെ മന്ത്രിസഭയിൽ ചെന്നിത്തല ചേർന്നേക്കില്ലെന്നാണ് സൂചന. 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
നിയമസഭാ കക്ഷിയോഗത്തിൽ നേതാവിനെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇന്നുതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഘടകക്ഷി നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് തന്നെ യുഡിഎഫ് നിയമസഭാ കക്ഷി യോഗം നടക്കും.
English Summary
The Congress High Command has officially declared V.D. Satheesan as the next Chief Minister of Kerala, bringing an end to the nine-day political deadlock following the UDF’s landslide victory. The announcement was made during an AICC press conference in New Delhi at 12:00 PM today. Following the decision, Satheesan left for Thiruvananthapuram to attend the UDF Parliamentary Party meeting, where he will be formally elected as the leader before meeting the Governor to stake his claim to form the government.
However, the decision has triggered resentment within the party. Senior leader Ramesh Chennithala has openly expressed his displeasure to the central leadership, alleging that his seniority was completely ignored despite his lifelong discipline and loyalty to the party. Sources close to Chennithala indicate that he is highly unlikely to join the new cabinet under Satheesan’s leadership. Meanwhile, other UDF coalition leaders are also rushing to the state capital for the crucial meeting scheduled for later this evening.


