23.9 C
Kottayam
Thursday, June 4, 2026

ഇന്ത്യയെ എറിഞ്ഞിട്ടു; ലോര്‍ഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് നാടകീയ ജയം

Must read

ലോര്‍ഡ്‌സ്: ആദ്യ ഇന്നിങ്സില്‍ ഒപ്പത്തിനൊപ്പം,പിന്നീട് ശരവേഗത്തിലായിരുന്നു എല്ലാം. 192 റണ്‍സിന് ഇംഗ്ലീഷ് ബാറ്റര്‍മാർ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിച്ച് വീണപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അതിനേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിഞ്ഞു.

അവസാന ലാപ്പിൽ വാലറ്റക്കാരുമായി ജഡേജ നടത്തിയ ചെറുത്ത് നിൽപ്പും വിജയം കാണാതിരുന്നതോടെ ഇംഗ്ലണ്ട് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം. 22 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നില്‍ രണ്ട് വിജയവുമായി ആതിഥേയര്‍ ആധിപത്യംനേടുകയും ചെയ്തു.

സ്റ്റോക്‌സും ആര്‍ച്ചറും എറിഞ്ഞ തീയുണ്ടകള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് വെച്ചുനീട്ടിയ 192 റണ്‍സെന്ന ലീഡ് മറികടക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായില്ല. വാലറ്റക്കാരുമായി ജഡേജ നടത്തിയ ഇന്ത്യൻ ഇന്നിങ്സിൽ വേറിട്ട് നിന്നു. 61 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. സ്‌കോര്‍: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170

- Advertisement -

നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഞ്ചാം ദിനത്തില്‍ 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി അഞ്ചു വിക്കറ്റുകള്‍ കൂടി വീണു. അഞ്ചാംദിനം ആരംഭിച്ചതിന് പിന്നാലെ ഋഷഭ് പന്താണ് ആദ്യം കരകയറിയത്. ജോഫ്ര ആര്‍ച്ചര്‍ പന്തിന്റെ കുറ്റി തെറിപ്പിച്ചു. ഒമ്പത് റണ്‍സാണ് പന്തിന് എടുക്കാനായത്. പിന്നാലെ അതുവരെ പിടിച്ചുനിന്ന ഓപ്പണര്‍ രാഹുലും (39) വീണു. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ രാഹുല്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു.

- Advertisement -

പിന്നീടെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ കണ്ണടച്ച് തുറക്കുംമുമ്പേ മടങ്ങി. ആര്‍ച്ചറിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു സംപൂജ്യനായി വാഷിങ്ടണ്‍ സുന്ദറിന്റെ മടക്കം. പിന്നീട് രവീന്ദ്ര ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ഉച്ച ഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് നിതീഷ് (13) വീണു. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം.

- Advertisement -

തുടര്‍ന്നെത്തിയ ജസ്പ്രീത് ബുംറയുമായും സിറാജുമായും ചേർന്ന് ജഡേജ കൂട്ടുക്കെട്ട് ഉണ്ടാക്കിയ കൂട്ടുക്കെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്റ്റോക്‌സ് ബുംറയെ പറഞ്ഞുവിട്ടു. ഒമ്പതാം വിക്കറ്റില്‍ 35 റണ്‍സിന്റെ കൂട്ടിക്കെട്ടാണ് ബുംറയും ജഡേജയും ചേര്‍ന്നുണ്ടാക്കിയത്. പിന്നീടെത്തിയ സിറാജ് 30 പന്ത് പിടിച്ചുനിന്നെങ്കിലും ഒടുവിൽ ഷുഐബ് ബഷീറിന് മുന്നില്‍ കീഴടങ്ങി.

ആര്‍ച്ചറും സ്റ്റോക്‌സും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രെണ്ടന്‍ കാഴ്‌സ് രണ്ടും ഷുഐബ് ബഷീര്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ഇംഗ്ലണ്ടിനായി സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week