എൻജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് വിശ്വനാഥ് ആനന്ദിന്

തൃശൂർ∙ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക മന്ത്രി ആർ.ബിന്ദു തൃശൂരിൽ പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി. നാലാം റാങ്ക് തൃശൂർ സ്വദേശിനി ആൻ മരിയയും അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയും നേടി.

ആകെ 50,858 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,834 പേർ പെൺകുട്ടികളും 26,024 പേർ ആൺകുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കിൽ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്), 178 (ഐഎസ്‌സിഇ), 39 (മറ്റുള്ളവ) പേർ ഉൾപ്പെട്ടു. ആദ്യ ആയിരം റാങ്കിൽ ഏറ്റവും കൂടുതൽ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്.

ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‍കോർ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാർക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്. വിവിധയിടങ്ങളിലായി 346 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News