27.7 C
Kottayam
Saturday, May 4, 2024

റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരി മരിച്ചു,അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍

Must read

കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍യാത്രക്കാരി മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലാ കളക്ടര്‍ സീരാം സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ബിനോജ് കുമാറിനെതിരെ ഐപിസി 304- എ വകുപ്പ് പ്രകാരം മരണത്തിന് കാരണമാവുന്ന അശ്രദ്ധ എന്ന വകുപ്പില്‍ കേസെടുത്തതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

കളക്ടറുടെ ശക്തമായ ഇടപെടലിനെതുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാത്രി കോട്ടൂളിയിലാണ് അപകടം ഉണ്ടായത്. മലാപ്പറമ്പ് സ്വദേശി അജിതയും മകളും സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിക്കടില്‍പെട്ടാണ് അപകടമുണ്ടായത്.

അപടത്തില്‍ അജിത മരിച്ചു. മകള്‍ക്ക് പരിക്കേറ്റു. സംഭവം ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ വിശദമായി അന്വേഷണം നടത്തി. റോഡിലെ കുഴി അടക്കുന്നതില്‍ ഗുരുതരമായ വീഴ്ച വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുണ്ടെന്ന് മനസിലാക്കിയ ജില്ലാ കളക്ടര്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാന്‍ മെഡിക്കല്‍ കോളേജ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാത്തിലാണ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ബിനോജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week