KeralaNews

മണപ്പുറം ഗ്രൂപ്പില്‍ ഇ.ഡി.റെയ്ഡ്‌,വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയം പരിശോധന

തൃശൂർ: മണ്ണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് വലപ്പാട് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് റെയ്ഡ്. ജീവനക്കാരുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും അടക്കം നിരീക്ഷണത്തിലാക്കിയാണ് റെയ്ഡ്. അക്കൗണ്ട് സെക്ഷൻ ആകെ പരിശോധനയുടെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയമാണ് പരിശോധന. ഇഡിയുടെ കൊച്ചി ഓഫീസിൽ നിന്നുള്ളവരുടെ നേതൃത്വത്തിലാണ് റെയ്ഡ് എന്നാണ് സൂചന.

തൃശ്ശൂരിലെ മണപ്പുറത്ത് 1949 ൽ വീ.സി. പത്മനാഭൻ തുടങ്ങിവച്ച ധനകാര്യ സ്ഥാപനമാണ് മണപ്പുറം. 1986 ൽ അദ്ദേഹത്തിന്റെ പുത്രൻ നന്ദകുമാർ മണപ്പുറം ഏറ്റെടുത്തു. 1995 ൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ധനകാര്യം, ആരോഗ്യ പരിപാലനം, വിവര സാങ്കേതികവിദ്യ,വിദേശ നാണയ വിനിമയം, ഇൻഷുറൻസ്, ജൂവലറി അസെറ്റ് മാനേജ്മെന്റ്, കൃഷി, ക്ഷീരവൃത്തി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. കള്ളപ്പണ ആരോപണത്തിലാണ് ഇഡിയുടെ പരിശോധന. നേരത്തെ ജോയ് ആലുക്കാസ് അടക്കമുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

റിസർവ്വ് ബാങ്ക് മാർഗ്ഗനിർദ്ദേശം ലംഘിച്ച് 150 കോടിയുടെ പണ സമാഹരണം നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. മണപ്പുറത്തിന്റെ നാല് സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. തെളിവ് കണ്ടെത്താനാണ് പരിശോധനയെന്ന് ഇഡി അധികൃതർ പ്രതികരിച്ചു.

മണപ്പുറത്തെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി രഹസ്യമായി സൂക്ഷിക്കുകയാണ്. രേഖകൾ പരിശോധിച്ച ശേഷമേ അന്തിമ നിഗമനങ്ങളിൽ എത്തൂ. മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ 52 ആഴ്‌ച്ചയിലെ പുതിയ നിലവാരം കുറിച്ചിരുന്നു. എൻ എസ് ഇയിൽ, രാവിലെ നടന്ന വ്യാപാരത്തിൽ 133.40 രൂപ എന്ന പുതിയ ഉയരത്തിലാണ് ഓഹരിവില ഏപ്രീലിൽ എത്തിയത്. നിലവിലെ, സ്വർണവിലയിലുണ്ടാകുന്ന വർധനയാണ് മണപ്പുറം ഫിനാൻസ് ഓഹരിവിലയെ സ്വാധീനിക്കുന്നുണ്ടായിരുന്നു. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സ്വർണവിലയിൽ 8% വർധനവാണുണ്ടായത്.

പുതുവർഷം മുതൽ സ്വർണവിലയിൽ 8% വർധനവുണ്ടായതായി. സ്വർണപ്പണയ വായ്പാ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മണപ്പുറം ഫിനാൻസിന് ഇത് നേട്ടമായി. വരാനിരിക്കുന്ന പാദഫലത്തിൽ ഇത് പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ഇനിയും സ്വർണവില വർധിക്കാൻ സാധ്യതയുണ്ടെന്നും, ഹ്രസ്വകാലത്തേക്ക് ഈ ഓഹരി വലിയ നേട്ടമുണ്ടാക്കുമെന്നും വിലയിരുത്തലെത്തി. ഇതിനിടെയാണ് ഇഡി റെയ്ഡുമായി എത്തുന്നത്.

2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം നാലാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 260.95 കോടി രൂപ സംയോജിത അറ്റാദായം നേടിയിരുന്നു. മൂന്നാം പാദത്തിൽ 261.01 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ സംയോജിത ലാഭം ആ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ 1328.70 കോടി രൂപയായിരുന്നു, ആസ്തി മൂല്യത്തിൽ 11.15 ശതമാനമാണ് അന്ന് കൈവരിച്ച വളർച്ച. മുൻ വർഷം 27,224.22 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 30,260.82 കോടി രൂപയിലെത്തി.

കമ്പനിയുടെ വാർഷിക പ്രവർത്തന വരുമാനം 6061.02 കോടി രൂപയാണ്. 2021ൽ ഇത് 6330.55 കോടി രൂപയായിരുന്നു. ഇത്തവണയും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡിലെ മൂന്നാം തരംഗത്തിലെ പ്രതിബന്ധങ്ങൾക്കിടയിലും മൈക്രോഫിനാൻസ്, വാഹന വായ്പ, ഭവന വായ്പ ബിസിനസുകളിലെ വളർച്ചാ വേഗത മണപ്പുറത്തിന് നേട്ടമായി മാറിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button