26.4 C
Kottayam
Wednesday, June 17, 2026

പേടിഎമ്മിനെതിരെ ഇഡി അന്വേഷണം; ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്‍ക്ക് ഫെബ്രുവരി 29 മുതല്‍ വിലക്ക്

Must read

ഡൽഹി: പേടിഎം ബാങ്കിംഗ് ആപ്പിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചു, നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നതടക്കമുള്ള ആക്ഷേപങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് പേടിഎമ്മിനെതിരെ ഇഡി അന്വേഷണം.

പേടിഎം ബാങ്കിനെതിരെ റിസര്‍വ് ബാങ്കും നടപടി തുടങ്ങിയിട്ടുണ്ട്. പേടിഎമ്മിന്റെ ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്‍ക്ക് ഫെബ്രുവരി 29 മുതല്‍ വിലക്കേ‍ർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്.

ഫെമ നിയമം ലംഘിച്ചതിൽ പേടിഎമ്മിനെതിരെ ഇഡി അന്വേഷണം നടക്കുന്നതായി ദിവസങ്ങൾക്ക് മുമ്പ് റിപ്പോ‌ർട്ട് ചെയ്തിരുന്നു. പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞയാഴ്ച പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മ ആർബിഐ ഗവർണറെയും ധനമന്ത്രി നിർമ്മല സീതാരാമനെയും കണ്ടിരുന്നു.

ആർബിഐയുടെ നടപടി റെഗുലേറ്ററി എക്സെർസൈസാണെന്നും സർക്കാരിന് സഹായിക്കാനാകില്ലെന്നും ശർമ്മയെ ധനമന്ത്രി അറിയിച്ചിരുന്നു. സെൻട്രൽ ബാങ്കും പെയ്മെന്റ്സ് ബാങ്കിന് ഇളവ് അനുവദിക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു.

- Advertisement -

തീരുമാനത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഗുപ്ത വ്യക്തമാക്കിയിരുന്നു. ‘പുനഃപരിശോധനയുണ്ടാകുമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞാൻ വ്യക്തമായി പറയുകയാണ്, ഈ തീരുമാനത്തിൽ പുനഃപരിശോധനയുമുണ്ടാകില്ല’; ആർബിഐ ഗവർണർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി; ശരീരം മുഴുവൻ ഭയങ്കര വേദനയാണ്; സഹിക്കാൻ കഴിയാത്ത വേദനങ്ങൾക്കിടയിലും തളരാതെ രേണു സുധി; പ്രാർത്ഥനയോടെ ആരാധകര്‍

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവവും ലക്ഷക്കണക്കിന് ആളുകൾക്ക് സുപരിചിതയുമായ വ്യക്തിയാണ് പ്രിയ താരം രേണു സുധി. അടുത്തിടെയായി രേണുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് നിരവധി ആശങ്കാജനകമായ ഊഹാപോഹങ്ങൾ...

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഭരണത്തിൽ പങ്കാളിയായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നആരോപിച്ചു. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും...

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

Popular this week