25.3 C
Kottayam
Wednesday, June 17, 2026

പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

Must read

കൊല്ലം: ചടയമംഗലം കലയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനുവാണ് മരിച്ചത്. 41 വയസായിരുന്നു പ്രായം. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഭാര്യയും അമ്മയും വീട്ടിലുള്ള സമയത്താണ് ബിനു ഔട്ട് ഹൗസിൽ കയറി ജീവനൊടുക്കിയതെന്നാണ് വിവരം. ആരോഗ്യ പ്രശ്നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ചടയമംഗലം പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിച്ചു.

തൃശ്ശൂരിലും ഇന്ന് യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി. മാള പള്ളിപ്പുറം താണിക്കാട് തേമാലി പറമ്പിൽ പരേതനായ അഷറഫിന്റെ മകൻ ഫസലാണ്(28) മരിച്ചത്. പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദഹം. ഇതും ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി; ശരീരം മുഴുവൻ ഭയങ്കര വേദനയാണ്; സഹിക്കാൻ കഴിയാത്ത വേദനങ്ങൾക്കിടയിലും തളരാതെ രേണു സുധി; പ്രാർത്ഥനയോടെ ആരാധകര്‍

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവവും ലക്ഷക്കണക്കിന് ആളുകൾക്ക് സുപരിചിതയുമായ വ്യക്തിയാണ് പ്രിയ താരം രേണു സുധി. അടുത്തിടെയായി രേണുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് നിരവധി ആശങ്കാജനകമായ ഊഹാപോഹങ്ങൾ...

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഭരണത്തിൽ പങ്കാളിയായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നആരോപിച്ചു. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും...

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

Popular this week