24.6 C
Kottayam
Friday, June 5, 2026

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

Must read

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ 1999 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ 31വരെ (11/1998 മുതൽ 12/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) യഥാസമയം പുതുക്കാൻ കഴിയാതെ ലാപ്സ് ആയ രജിസ്ട്രേഷൻ സർക്കാരിന്റെ ഉത്തരവ് പ്രകാരം പുതുക്കാവുന്നതാണ്.

ഈ കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ, അല്ലാതെയോ സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി കിട്ടിയ നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ ഈ സർട്ടിഫിക്കറ്റ്(90 ദിവസത്തിനുള്ളിൽ) രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും, നിശ്ചിത സമയ പരിധി കഴിഞ്ഞു സർട്ടിഫിക്കറ്റ് ചേർത്ത കാരണത്താൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും ഉത്തരവിന്റെ ആനുകൂല്യം കിട്ടുന്നതാണ്. ഈ കാലയളവിൽ മെഡിക്കൽ ഗ്രൗണ്ടിലും ഉപരിപഠനാർത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാനാകാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്തവർക്കും ഉദ്യോഗാർത്ഥികൾ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കോഴ്സ് സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്/ജയിച്ചതോ തോറ്റതോ ആയ സർട്ടിഫിക്കറ്റ്/ടി.സി എന്നിവ ഹാജരാക്കിയാൽ ഉത്തരവിന്റെ ആനുകൂല്യം കിട്ടുന്നതാണ്.

കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഈ കാലയളവിൽ ജോലിയ്ക്ക് നിയമനം കിട്ടിയിട്ടും വിവിധ കാരണങ്ങളാൽ ജോലിക്ക് പ്രവേശിക്കാതെ നിയമനാധികാരിയിൽ നിന്നും നോൺ ജോയ്നിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തതിനാൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും അവസരം കിട്ടുന്നതാണ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അല്ലാതെ സ്വകാര്യ മേഖലയിൽ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17ന് ശേഷം വിടുതൽ ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ ലേബർ ഓഫിസർ/ഫാക്ടറി ഇൻസ്പെക്ടർ/ട്രെയിനിങ് ഇൻസ്പെക്ടർ/ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി നൽകിയിട്ടുള്ളതും യഥാസമയം സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കാൻ കഴിയാത്തതുമായ ഉദ്യോഗാർത്ഥികൾക്കും അത്തരം സർട്ടിഫിക്കറ്റുകൾ നിശ്ചിത സമയ പരിധി (90 ദിവസം) കഴിഞ്ഞു രജിസ്ട്രേഷൻ രേഖയിൽ ചേർത്ത് സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ പുതുക്കാം. സേവനങ്ങൾ www.eemployment.kerala.gov.in ൽ ഹോംപേജിൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി നടത്താവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week