24.6 C
Kottayam
Friday, June 5, 2026

എമേര്‍ജിംഗ് ഏഷ്യാ കപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാന് കിരീടം,ഇന്ത്യയ്ക്ക് കനത്ത തോൽവി

Must read

കൊളംബോ: അംപയര്‍മാരുടെ വിവാദ തീരുമാനങ്ങള്‍ കണ്ട എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ എയ്‌ക്ക് തോല്‍വി. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 128 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി പാക് എ കിരീടം ഉയര്‍ത്തി. 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 40 ഓവറില്‍ 224 റണ്‍സില്‍ ഓള്‍ഔട്ടായി. നേരത്തെ ലീഗ് ഘട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസം കലാശപ്പോരില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ യുവനിരയ്‌ക്കായില്ല. 

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനേ തയ്യബ് താഹിറിന്‍റെ(71 പന്തില്‍ 108) തകര്‍പ്പന്‍ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഉയര്‍ത്തിയത്. ഒരവസരത്തില്‍ 183-2 എന്ന നിലയിലായിരുന്ന പാകിസ്ഥാന്‍ പിന്നീട് 187-5 എന്ന നിലയിലേക്ക് വീണ് പ്രതിരോധത്തിലായിരുന്നു. ഇതിന് ശേഷം തയ്യബ് താഹിറിന്‍റെ സെഞ്ചുറിയിലും മുബശിര്‍ ഖാന്‍റെ 35 റണ്‍ കരുത്തിലും തിരിച്ചുവരികയായിരുന്നു പാകിസ്ഥാന്‍. വാലറ്റത്ത് അവസാന ഓവറുകളില്‍ മെഹ്‌റന്‍ മുംതാസ് 13 ഉം മുഹമ്മദ് വസീം ജൂനിയര്‍ 17* ഉം റണ്‍സ് നേടിയത് നിര്‍ണായകമായി. ഓപ്പണര്‍മാരായ സഹീബ്‌സാദ ഫര്‍ഹാന്‍(65), സയിം അയൂബ്(59) എന്നിവരും പാക് എയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 

റിയാന്‍ പരാഗ്, രാജ‌്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതമെടുത്തു. ഹര്‍ഷിത് റാണ, മാനവ് സത്താര്‍, നിഷാന്ത് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ 8.3 ഓവറില്‍ 64 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ചേര്‍ത്തെങ്കിലും അംപയറുടെ വിവാദ തീരുമാനത്തില്‍ സായ് സുദര്‍ശന്‍ 28 പന്തില്‍ 29 റണ്‍സുമായി മടങ്ങി. 15 പന്തില്‍ 11 റണ്‍സെടുത്ത നികിന്‍ ജോസ് മടങ്ങിയതും അംപയറുടെ വിവാദ തീരുമാനത്തിലായിരുന്നു.

- Advertisement -

ഇതിന് ശേഷം 51 പന്തില്‍ 61 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയും 41 പന്തില്‍ 39 നേടിയ ക്യാപ്റ്റന്‍ യഷ് ദുള്ളും മാത്രമേ ഇന്ത്യ എയ്‌ക്കായി പൊരുതിയുള്ളൂ. നിഷാന്ത് സിന്ധു 10 ഉം ധ്രുവ് ജൂരെല്‍ 9 ഉം റിയാന്‍ പരാഗ് 14 ഉം ഹര്‍ഷിത് റാണ 13 ഉം രാജ‌്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ 11 ഉം യുവ്‌രാജ്‌സിംഗ് ഡോദിയ 5 ഉം റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. പാക് എയ്‌ക്കായി സുഫിയാന്‍ മുഖീം മൂന്നും മുഹമ്മദ് വസീം ജൂനിയറും മെഹ്‌റന്‍ മുംതാസും രണ്ട് വീതവും മുബശിര്‍ ഖാന്‍ ഒന്നും വിക്കറ്റ് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week