തിരുവനന്തപുരം: തൃച്ചി – ഷാർജ എയർ ഇന്ത്യ എക്പ്രസ്സ് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ10 മിനിറ്റിനുള്ളിൽ ലാൻഡിംഗ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കുന്നതെന്നാണ് വിവരം. 50മിനിറ്റുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ വിധ മുൻകരുതലുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. മിനിറ്റുകൾക്കുള്ളിൽ വിമാനം സുരക്ഷിതമായി ലാൻഡിംഗ് ചെയ്യാനാവുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News