27.4 C
Kottayam
Thursday, June 4, 2026

ച​രി​ത്ര​ത്തി​ലാ​ദ്യ​മായി അര്‍ധരാത്രി അടിയന്തിര ഹൈക്കോടതി സിറ്റിങ്​: കൊറിയന്‍ കപ്പല്‍ കൊച്ചിതീരം വിടുന്നത്​ തടഞ്ഞു

Must read

കൊ​ച്ചി: ഹൈ​ക്കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ര്‍​ധ​രാ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര സി​റ്റി​ങ്​ ന​ട​ത്തി​യ സിം​ഗി​ള്‍ ബെ​ഞ്ച് കൊ​റി​യ​ന്‍ ച​ര​ക്കു​ക​പ്പ​ലാ​യ എം.​വി ഓ​ഷ്യ​ന്‍ റോ​സ് കൊ​ച്ചി തീ​രം വി​ടു​ന്ന​ത്​ ത​ട​ഞ്ഞു. ക​പ്പ​ലി​ല്‍ ഇ​ന്ധ​നം നി​റ​ച്ച വ​ക​യി​ല്‍ ര​ണ്ട​ര​ക്കോ​ടി​ രൂ​പ (3,26,043 ഡോ​ള​ര്‍) ല​ഭി​ക്കാ​നു​ണ്ടെ​ന്ന് കൊ​റി​യ​ന്‍ കമ്പ​നി ഗ്രേ​സ് യ​ങ്​ ഇ​ന്റ​ര്‍​നാ​ഷ​ന​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ ബെ​ഞ്ചാ​ണ് അ​സാ​ധാ​ര​ണ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.30നാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ച്ച്‌ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ ന​ല്‍​കി​യ​ത്.

ക​പ്പ​ല്‍ ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച മ​ട​ങ്ങു​മെ​ന്ന​തി​നാ​ല്‍ അ​ടി​യ​ന്ത​ര നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് കമ്പ​നി ഹൈ​​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റി​യ​യി​ല്‍​നി​ന്ന് കേ​സി​ന്റെ രേ​ഖ​ക​ള്‍ രാ​ത്രി​ത​ന്നെ ഹൈ​കോ​ട​തി ര​ജി​സ്ട്രി​യി​ല്‍ ഹാ​ജ​രാ​ക്കി. ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ വി​ഷ​യം ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റി​ന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി. തു​ട​ര്‍​ന്ന് ചീ​ഫ് ജ​സ്റ്റി​സി​ന്റെ അ​നു​മ​തി​യോ​ടെ കേ​സ് സ്വീ​ക​രി​ച്ചു. അ​ഡ്‌​മി​റാ​ലി​റ്റി (നാ​വി​ക നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട) കേ​സു​ക​ളി​ല്‍ വാ​ദം കേ​ള്‍​ക്കേ​ണ്ട ചു​മ​ത​ല ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ ബെ​ഞ്ചി​നാ​ണ്. കേ​സ് കേ​ള്‍​ക്കാ​ന്‍ അ​ദ്ദേ​ഹ​വും ത​യാ​റാ​യി. തു​ട​ര്‍​ന്നാ​ണ് അ​ര്‍​ധ​രാ​ത്രി ത​ന്നെ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഹ​ര​ജി​യി​ല്‍ ക​ക്ഷി​ക​ളാ​യ ഇ​രു​ക​മ്പ​നി​യും ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​ത്ത് അ​ക്കാ​ര്യം ഹൈക്കോ​ട​തി​യി​ല്‍ അ​റി​യി​ക്കു​ക​യോ ത​ര്‍​ക്ക​മു​ള്ള തു​ക​ക്ക്​ തു​ല്യ​മാ​യ സെ​ക്യൂ​രി​റ്റി കെ​ട്ടി​വെ​ക്കു​ക​യോ ചെ​യ്താ​ലേ ക​പ്പ​ലി​ന് കൊ​ച്ചി തീ​രം വി​ടാ​ന്‍ ക​ഴി​യൂ. ക​പ്പ​ലു​ട​മ ഹ​ര​ജി​യു​മാ​യി സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക​യോ ക​പ്പ​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്താ​ല്‍ ഇ​ത്​ ലേ​ലം ചെ​യ്ത് തു​ക ഈ​ടാ​ക്കാം. ഹ​ര​ജി വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഹൈക്കോ​ട​തി ജീ​വ​ന​ക്കാ​രും അ​ഭി​ഭാ​ഷ​ക​രും ജഡ്ജും രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ​ കേ​സി​നാ​യി ഓ​ണ്‍​ലൈ​നി​ല്‍ എ​ത്തി​. ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വീ​ട്ടി​ലി​രു​ന്ന് വാ​ദം കേ​ട്ടു.

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രും വീ​ടു​ക​ളി​ല്‍ നി​ന്ന് കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​പ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​ര്‍ ഓ​ഫി​സു​ക​ളി​ല്‍​നി​ന്നാ​ണ് ഓ​ണ്‍​ലൈ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് ക​പ്പ​ല്‍ കൊ​ച്ചി തീ​രം വി​ടു​ന്ന​ത് ത​ട​ഞ്ഞ​ത്. കേ​സി​ല്‍ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റും ക​ക്ഷി​യാ​യി​രു​ന്നു.കൊ​ച്ചി​ ഫാക്ടിലേ​ക്ക് സ​ള്‍​ഫ്യൂ​റി​ക് ആ​സി​ഡു​മാ​യി തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് ക​പ്പ​ല്‍ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച പുലര്‍ച്ചെ മ​ട​ങ്ങാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week