28.8 C
Kottayam
Thursday, June 4, 2026

പൊലീസും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം :ആലപ്പുഴയില്‍ 13 പേ​ർ​ക്ക് പ​രി​ക്ക്, നി​ര​വ​ധി പേ​ർ പൊലീസ് ക​സ്റ്റ​ഡി​യി​ൽ

Must read

അ​മ്പ​ല​പ്പു​ഴ: പൊ​ലീസും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. പോ​ലീ​സു​കാ​രുൾ​പ്പെ​ടെ 13 പേ​ർ​ക്കു പ​രി​ക്ക്. സം​ഘ​ർ​ഷ​ത്തി​ൽ 9 യു​വാ​ക്ക​ൾ​ക്കും 4 പൊ​ലീസു​കാ​ർ​ക്കും പ​രി​ക്കേറ്റു. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​നാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. വ​ണ്ടാ​നം മാ​ധ​വ​ൻ മു​ക്കി​ൽ ആണ് സംഭവം.

തീ​ര​ദേ​ശ​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ യു​വാ​ക്ക​ളെ പൊ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​തി​നെ ഒ​രുവി​ഭാ​ഗം നാ​ട്ടു​കാ​ർ എ​തി​ർ​ത്തു. ഇ​തി​നി​ടെ പൊ​ലീസ് ലാ​ത്തി ​വീ​ശി​യ​ത് കൂ​ടു​ത​ൽ പ്ര​കോ​പ​ന​മാ​യി. തു​ട​ർ​ന്ന് ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് ക​ല്ലേ​റു​ണ്ടാ​യി. പു​ന്നപ്ര ​സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ ജീ​പ്പ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞു വ​ൻ പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ത്രി ഏ​റെ വൈ​കി​യും നാ​ട്ടു​കാ​ർ പൊലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി.ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ തീ​ര​ത്തി​രു​ന്ന യു​വാ​ക്ക​ളെ പൊ​ലീസ് പി​ടി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ദ്യ​ല​ഹ​രി​യി​ൽ ചി​ല​ർ ബ​ഹ​ളം​വ​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week