29.5 C
Kottayam
Monday, June 3, 2024

40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം ,​ അപൂർവാവസ്ഥ കണ്ടെത്തിയത് ബീഹാറിലെ കുട്ടിയിൽ

Must read

പാ​ട്ന​:​ 40 ​ ​ദി​വ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​ന്റെ​ ​വ​യ​റ്റിൽ ഭ്രൂണം കണ്ടെത്തി. ​അസാധാരണമാം വിധം കുഞ്ഞിന്റെ വയർ വീർത്തിരിക്കുന്ന​തും മൂത്രതടസമുണ്ടാകുന്നതും കാരണമാണ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. സ്കാൻ ചെയ്തപ്പോഴാണ് കുഞ്ഞിന്റെ വയറ്റിൽ പാതിവളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയത്

ബീ​ഹാ​റി​ലെ​ ​മോ​ത്തി​ഹാ​രി​ ​ഗ്രാ​മ​ത്തി​ലാ​ണ് ​ അപൂർവ ​സം​ഭ​വം .​ ​പ​ത്തു​ ​ല​ക്ഷം​ ​കു​ഞ്ഞു​ങ്ങ​ളി​ൽ​ ​ഒ​രാ​ൾ​ക്ക് ​മാ​ത്ര​മു​ണ്ടാ​കു​ന്ന​ ​അ​പൂ​ർ​വ​ ​പ്ര​തി​ഭാ​സ​മെ​ന്നാ​ണ് ​ഡോ​ക്‌​ട​ർ​മാ​രു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​അ​മ്മ​യു​ടെ​ ​ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ​ ​ഇ​ര​ട്ട​ ​ഭ്രൂ​ണ​ങ്ങ​ളി​ൽ​ ​ഒ​ന്നി​ന്റെ​ ​വ​ള​ർ​ച്ച​ ​നി​ല​യ്ക്കു​ക​യും​ ​അ​ത് ​മ​റ്റേ​തി​ന്റെ​ ​അ​ക​ത്തെ​ത്തി​ ​പ​രാ​ന്ന​ജീ​വി​യെ​ ​പോ​ലെ​ ​വ​ള​രു​ക​യും​ ​ചെ​യ്യു​ന്ന​ ​വൈ​ക​ല്യ​മാ​ണി​ത്.​ ​’​’​ഫീ​റ്റ​സ് ​ഇ​ൻ​ ​ഫീ​ടു​ ​(​ ​F​o​e​t​u​s​ ​i​n​ ​f​o​e​t​u​ ​)​”​ ​എ​ന്നാ​ണ് ​വൈ​ദ്യ​ശാ​സ്ത്രം​ ​ഇ​തി​നെ​ ​വി​ളി​ക്കു​ന്ന​ത്.


മോ​ത്തി​ഹാ​രി​യി​ലെ​ ​റ​ഹ്‌​മാ​നി​യ​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റി​ലാ​ണ് ​കു​ഞ്ഞി​നെ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ ഉ​ട​ന​ടി​ ​ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ​ ​കു​ഞ്ഞി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​ ​ഗു​രു​ത​ര​മാ​കു​മെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​ ​ഭ്രൂ​ണം​ ​പു​റ​ത്തെ​ടു​ത്തു.​ ​കു​ഞ്ഞ് ​സു​ഖം​ ​പ്രാ​പി​ച്ച് ​വ​രി​ക​യാ​ണെ​ന്ന് ​റ​ഹ്‌​മാ​നി​യ​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റി​ലെ​ ​ഡോ.​ ​ത​ബ്‌​രേ​സ് ​അ​സീ​സ് ​പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week