24.5 C
Kottayam
Friday, June 5, 2026

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നിർദേശം; എതിര്‍പ്പ് പ്രകടമാക്കിഎക്സ്

Must read

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിര്‍ദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും കമ്പനി. സർക്കാർ നിർദേശ പ്രകാരം ചില അക്കൗണ്ടുകളും പോസ്റ്റുകളും ഇന്ത്യയിൽ ലഭിക്കില്ല. നിയമപരമായ തടസ്സമുള്ളതിനാൽ ഉത്തരവിന്റെ പകർപ്പ് പ്രസിദ്ധപ്പെടുത്താനാകില്ലെന്നും എക്സ് അറിയിച്ചു. 

നിയന്ത്രണം ഏർപ്പെടുത്തുന്ന അക്കൗണ്ട് ഉടമകൾക്ക് അറിയിപ്പു നൽകിയിട്ടുണ്ട്. സർക്കാരിന്റെ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ സർക്കാർ വൃത്തങ്ങൾ ഇതുവരെ തയാറായിട്ടില്ല. കേന്ദ്രത്തിനെതിരായ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കം ചെയ്യാൻ നിർദേശിച്ചതെന്ന് സൂചനയുണ്ട്.

കർഷക സമരവുമായി ബന്ധപ്പെട്ട് 177 സമൂഹമാധ്യമ അക്കൗണ്ടുകളും വെബ് ലിങ്കുകളും താൽക്കാലികമായി ബ്ലോക്കു ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിയോജിപ്പ് അറിയിച്ചുകൊണ്ട് എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് പേജിൽ പോസ്റ്റ് പ്രത്യക്ഷ്യപ്പെട്ടത്.

- Advertisement -

എക്സിനു പുറമെ ഫെയ്സ്ബുക്ക്, ഇസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയുൾ‌പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്കു നേരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശത്തിൽ പറയുന്നു. സർക്കാർ നിർദേശത്തിനെതിരെ എക്സ് റിവ്യൂ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. നേരത്തേ ഇത്തരത്തിലുള്ള പല നിർദേശങ്ങളും സർക്കാരിനു പിൻവലിക്കേണ്ടി വന്നതായി എക്സ് റിവ്യൂ കമ്മിറ്റിക്കു നൽകിയ ഹർജിയിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week