ന്യൂഡൽഹി:പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ ‘ഇന്ത്യ’ (INDIA) സഖ്യത്തിന്റെ നിർണ്ണായക യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഡൽഹിയെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള വലിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിക്കെതിരേ ഡൽഹിയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് തങ്ങളെന്ന് ഡിഎംകെ. മുഖപത്രമായ ‘മുരസൊലി’യിലാണ് ഡിഎംകെ ഇക്കാര്യം സ്ഥിരീകരിച്ചത്. പാർട്ടി പ്രവർത്തകരുടെ വികാരം അറിയിക്കാനാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് എന്നാണ് മുഖപത്രത്തിൽ പറയുന്നത്.
ഇന്ത്യ സഖ്യത്തിന്റെ യോഗം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഡൽഹിയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, മമത ബാനർജി തുടങ്ങിയവർ സഖ്യത്തിൽ രാഹുൽ ഗാന്ധിക്കെതിരേ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലക്സ് ബോർഡുകളിലുണ്ടായിരുന്നത്.
സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി എന്നായിരുന്നു ഫ്ലക്സിലെ പ്രധാന വിമർശനം. എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പിണറായി വിജയൻ, ഉദനയിധി സ്റ്റാലിൻ അടക്കമുള്ളവരുടെ ചിത്രങ്ങളോടു കൂടിയുള്ള വിമർശന ബോർഡുകളും വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. ഇവ ആരാണ് സ്ഥാപിച്ചത് എന്ന് നേരത്തെ വ്യക്തമായിരുന്നില്ല.
തമിഴ്നാട്ടിൽ ഡിഎംകെ പരാജയപ്പെട്ടതിന് പിന്നാലെ സഖ്യകക്ഷിയായ കോൺഗ്രസ് ടിവികെ സർക്കാരിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ ഡിഎംകെ ഇന്ത്യ സഖ്യത്തിൽ ഇടഞ്ഞു നിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലും ഡിഎംകെ പങ്കെടുത്തിരുന്നില്ല.
English Summary
The DMK has confirmed that it was behind the controversial flux boards erected in New Delhi against Congress leader Rahul Gandhi. The confirmation was made through the DMK’s official mouthpiece, ‘Murasoli’, which stated that the boards were put up to express the sentiments of party workers. The flex boards appeared in the capital just hours before the crucial INDIA bloc meeting, highlighting criticisms previously raised by alliance leaders like Sharad Pawar and Mamata Banerjee. The banners, which labeled Rahul Gandhi as an “unstable leader,” also featured photos of leaders including M.K. Stalin, Bhagwant Mann, Pinarayi Vijayan, and Udhayanidhi Stalin.

