28 C
Kottayam
Tuesday, June 9, 2026

കോംഗോയിലെ എബോള വ്യാപനം; മരണം 101 കടന്നു,550 കേസുകൾ സ്ഥിരീകരിച്ചു, ജാഗ്രതാ നിർദ്ദേശം

Must read

ഡി.ആർ.കോംഗോയിലെ(ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ) സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 550 ആയി ഉയർന്നു, 101 മരണങ്ങൾ ഉൾപ്പെടെയാണിത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടില്ലെന്നും കരുതൽ വേണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.

പ്രദേശവാസികളിൽ നിന്ന് ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങളും രോഗത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണകളുമാണ് രോഗവ്യാപനം പ്രതിരോധിക്കുന്നതിൽ തടസ്സമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇട്ടൂരിയിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊത്തം കേസുകളിൽ തൊണ്ണൂറു ശതമാനത്തിലേറെയും ഇവിടെയാണ് സ്ഥിരീകരിക്കുന്നത്.

- Advertisement -

രോഗം സ്ഥിരീകരിക്കാൻ ആഴ്ചകൾ വൈകുന്നതും അംഗീകൃത വാക്സിൻ ലഭ്യമല്ലാത്തതും ചികിത്സ ലഭ്യമല്ലാത്തതുമൊക്കെ മൂലം കോംഗോയിലെ കേസുകൾ യഥാർഥത്തിൽ നിലവിലുള്ളതിനേക്കാൾ കൂടുതലായിരിക്കും എന്നാണ് കരുതുന്നത്. രോഗികളുടെ എണ്ണത്തിലെ വർധനവിനു പിന്നിൽ രോഗനിർണയം മെച്ചപ്പെട്ടതാണെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.

- Advertisement -

പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് നിലവിലെ വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.

- Advertisement -

2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം; വിദ്യാലയ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണ് വാഹനങ്ങൾക്ക് നാശം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ അതിശക്തമായ മിന്നൽ ചുഴലിയിലും കനത്ത കാറ്റിലും വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് പലയിടങ്ങളിലും അപ്രതീക്ഷിതമായി...

ദേശീയ പാതയില്‍ മൂന്ന് കിലോമീറ്ററോളം വണ്‍വേ തെറ്റിച്ച് കെഎസ്ആര്‍ടിസി; കാരണം ഇതാണ്

കോഴിക്കോട്: ടോൾപ്ലാസയിൽ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ എൻ എച്ച് 66ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞദിവസമാണ് ബസ്...

ശിവാജി പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ; അഭിമാനനിമിഷമെന്ന് ഫഡ്നാവിസ്

മുംബൈ: മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന...

മാസപ്പടിക്കേസിൽ നിർണ്ണായക വഴിത്തിരിവ്; മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് ഇ.ഡി. സമൻസ്

​കൊച്ചി: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച വിവാദമായ മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രംഗത്തിറങ്ങിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകളും ഐടി...

ബി.പി എൽ കുടുംബങ്ങൾക്ക് നൽകുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം, വർഷത്തിൽ ലഭിക്കുക ഈ സിലിണ്ടറുകൾ മാത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലായി കുറച്ച് കേന്ദ്ര സർക്കാർ. ഗാർഹിക പാചക വാതകത്തിന് 29 രൂപ വർധിപ്പിച്ചതിന്...

Popular this week