അട്ടപ്പാടിയില്‍ വായില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’ ചരിഞ്ഞു;

അട്ടപ്പാടി: സ്ഫോടക വസ്തു കടിച്ച് വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’ എന്ന ആന ചരിഞ്ഞു. അട്ടപ്പാടിയില്‍ കണ്ടെത്തിയ കുങ്കി ആനയാണ് ചരിഞ്ഞത്. രാവിലെ ഏഴു മണിയോടെ ഷോളയൂര്‍ മരപ്പാലം ഭാഗത്ത് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വായില്‍ ഗുരുതരമായി പരുക്കേറ്റ ആനയ്ക്ക് വെള്ളം പോലും കുടിക്കാന്‍ പറ്റാതെ അവസ്ഥയായിരുന്നു. അവശ നിലയില്‍ കണ്ടെത്തിയ ആനയെ മയക്ക് വെടിവച്ച് വീഴ്ത്തിയ ശേഷം ചികിത്സ നടത്താനായിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാല്‍, അതിനിടയില്‍ ആന ചരിയുകയായിരുന്നു.

തീറ്റ തേടി നാട്ടിലിറങ്ങിയ ആന നിരവധി വീടുകള്‍ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ‘ബുള്‍ഡോസര്‍’ എന്ന് വിളിച്ചു തുടങ്ങിയത്. ആനയെ തിരികെ കാടുകയറ്റാന്‍ വനം വകുപ്പ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചിരുന്നു. ഈ ശ്രമവും പാഴായതിനെ തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനയെ നിരീക്ഷിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News