23.9 C
Kottayam
Tuesday, May 21, 2024

പുറത്തു നിന്നും വൈദ്യുതി എത്തിച്ചു, കേരളത്തിൽ പ്രതിസന്ധിയില്ല, കെ.എസ്.ഇ.ബി ചെയർമാൻ ഇന്ന് മൂലമറ്റത്ത്

Must read

തിരുവനന്തപുരം:മൂലമറ്റത്ത ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 9 മണിയോടെ പൂര്‍ണ്ണമായും പിന്‍വലിച്ചതെന്ന് കെഎസ് ഇബി അറിയിച്ചു.

മൂലമറ്റത്തെ 6 ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായതു മൂലമാണ് രാത്രി 7.30 മുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുകയായിരുന്നു.

11.30 ഓടെ മൂലമറ്റത്തെ ജനറേറ്റര്‍ തകരാര്‍ പരിഹരിച്ചു. ആറ് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമെന്ന് അധികൃതര്‍ അറിയിച്ചു. ജനറേറ്ററിലേക്ക് കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാര്‍ ആണ് ജനറേറ്ററുകള്‍ നിന്നു പോകാന്‍ കാരണമെന്നാണ് വിശദീകരണം. ഇലക്‌ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ നാളെ മൂലമറ്റത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week