31.1 C
Kottayam
Saturday, May 18, 2024

കോട്ടയം പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന യാത്രാ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണു

Must read

കോട്ടയം: പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന യാത്രാ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണു.

പാമ്പാടി കൂരോപ്പട റോഡിൽ വൈകുന്നേരം 6 മണിയോടെയാണ് കുന്നേൽ വളവിന് സമീപം കൊച്ചുവയലിൽപ്പടി ഭാഗത്ത് അപകടം ഉണ്ടായത്.

കോട്ടയം പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസിന് മുകളിലേക്കാണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണത്.

റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ പോസ്റ്റുകൾ ചെരിഞ്ഞ് ഈ സമയം റോഡിലൂടെ വരികയായിരുന്ന ബസിനു മുകളിലേക്ക് വീഴുകയായിരുന്നു.

വൈദ്യുതി ലൈനുകൾ ഓഫ് ആയിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. എന്നാൽ ഗതാഗത തടസം നേരിട്ടതോടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.

കനത്ത മഴയെ അവഗണിച്ചും റോഡിലെ തടസ്സം മാറ്റാൻ ഉള്ള പ്രവർത്തനങ്ങൾ കെ എസ് ഇ ബി അധികൃതർ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week