NationalNews

ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താം; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്രം സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിനെ അറിയിച്ചു. നിലവിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒരുക്കങ്ങൾ പൂർത്തിയായെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പഞ്ചായത്ത് – മുൻസിപ്പൽ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാകും. ജമ്മു കശ്മീരിൻ്റെ കേന്ദ്ര ഭരണ പദവി താൽക്കാലികമാണ്. സംസ്ഥാന പദവി എപ്പോൾ വേണമെങ്കിലും തിരികെ നൽകുമെന്ന് പറയാനാകില്ല. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും അധികാരപരിധിയിലായിരിക്കുന്ന കാര്യമാണെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനെ അറിയിച്ചു.

ജമ്മു കശ്മീർ, ലഡാക്ക് എന്നിവയ്ക്ക് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വൈകാതെയുണ്ടാകും. ജമ്മു കശ്മീരിലെ ക്രമസമാധാന നിലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നുഴഞ്ഞുകയറ്റം, തീവ്രവാദ ആക്രമണം എന്നി കുറയ്ക്കാനായി. ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്നതിൽ സമയമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയതിനെതിരായ ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുൻപിലാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തെരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാടറിയിച്ചത്. ജമ്മു കശ്മീർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ നിലപാട് ശക്തമാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 2019 ഓഗസ്റ്റിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ ഉചിതമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണം നൽകിയെങ്കിലും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ കൃത്യമായ സമയം അറിയിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button