തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ പിഎയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ അന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം എം.എല്‍.എയുടെ പരിശോധന ഫലം നെഗറ്റീവാണ്.
പി.എയുടെ ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആന്റിജന്‍ പരിശോധനയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ആദ്യം പുറത്തുവന്ന സൂചനകള്‍. ഇതോടെ നിയമസഭയിലുണ്ടായിരുന്ന എം.എല്‍.എ നിയമസഭാ ഹോസ്റ്റലിലേക്ക് മാറി. പിന്നീടാണ് എം.എല്‍.എയുടെ പി.എയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ട് എത്തിയത്.
എല്‍ദോസ് എം.എല്‍.എ ഹോസ്റ്റലില്‍ തുടരുകയാണ്. പിഎയുമായി സമ്പര്‍ക്കത്തിലുള്ളതിനാല്‍ ഇനി 14 ദിവസം എം.എല്‍.എ ക്വാറന്റൈനിലേക്ക് മാറേണ്ടിവരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News