തിരുവനന്തപുരം: ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് ജാമ്യം അനുവദിച്ചതിന് കോടതി എത്തിയ നിഗമനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു.
ജാമ്യം അനുവദിച്ച കാരണങ്ങൾ കോടതിയുടെ കണ്ടെത്തലുകൾ ജാമ്യ ഉത്തരവിൽ പറയുന്നത് :കേസ് ഡയറി , പൊലീസ് റിപ്പോർട്ട് , യുവതിയുടെ മൊഴികൾ എന്നിവ പരിശോധിച്ച് കോടതി ജാമ്യം അനുവദിക്കുന്നതിനുള്ള നിഗമനത്തിലെത്തുന്നു:
1)അതിജീവിത’ 28-9-2022 ൽ കമ്മീഷണർക്ക് നൽകിയ ആദ്യ പരാതിയിൽ 28 നോ മുൻ തീയതികളിലോ ബലാൽസംഗം ചെയ്തതായി .പറഞ്ഞിട്ടില്ല
2) പ്രതി വിവാഹിതനും കുടുംബ ജീവിതം നയിക്കുന്ന ആളുമാണെന്ന് അതിജീവിതക്ക് നന്നായറിയാം
3) 14 10 2022 ന് മജിസ്ട്രേട്ടിന് രഹസ്യമൊഴി നൽകും വരെ പീഡന പരാതി ഒരിടത്തും നൽകിയിട്ടില്ല
4) ഒരു വിവാഹം ബന്ധം നിലനിൽക്കുമ്പോൾ പ്രതിയുമായി നിയമപരമായി വിവാഹം കഴിക്കാൻ സാധ്യമല്ലെന്ന് എം.എ ക്കാരിയായ അദ്ധ്യാപികയായ അതിജീവിതക്ക് അറിയാം.
5) 14 1022 ലെ രഹസ്യമൊഴിയിൽ അവസാനമായി പീഡിപ്പിച്ചത് 15- 9 – 2 2 എന്ന് പറയുന്നു. എന്നാൽ രഹസ്യമൊഴി കൊടുക്കും വരെ ഒരിടത്തും പരാതി സമർപ്പിച്ചിട്ടില്ല
6) 101022 ന് വുമൺ മിസിങ് കേസിൽ മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയിലും പീഡന ആരോപണം പറയുന്നില്ല.
7) 159 22 നും 14-10- 22 നും ഇടക്കുള്ള സമയം നിർണ്ണായകമാണ്.
14 – 10-22 ലെ മൊഴിയിൽ ആദ്യ പീഡനം നടന്നത് 4- 7-22 ലും , തുടർന്ന് 5-9 -22 , 14-9 -22 , 15-9 -22 എന്നീ തീയതികളിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്നു എന്നാൽ 28-9-22 ലെ കമ്മീഷണർക്ക് നൽകിയ പരാതിയിലോ 10 -10 – 22 ലെ മജിസ്‌ട്രേട്ട് മൊഴിയിലോ ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല.
8 ) 14 1022 ലെ മൊഴിയിൽ പ്രതി കുരിശുമാല കഴുത്തിലണിയിച്ച് ബാക്കി ജീവിതം സംരക്ഷിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്തതായി പറയുന്നു.
9 ) 14-7-22 മുതൽ 15-9 -22 വരെ അതിജീവിത യാതൊരു അന്യായ തടങ്കലിലുമായിരുന്നില്ല
10) പ്രതിയും അതിജീവിതയും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകൾ ഇവരുടെ അഗാധ ബന്ധത്തിന്റെ തീവ്രത കാണിക്കുന്നു. കൺസെൻഷ്യൽ സെക്‌സ് ബന്ധം (ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം) പറയുന്നു. അതിനാൽ സുപ്രീം കോടതിയുടെ പുതിയ വിധിന്യായത്തിന്റെ വെളിച്ചത്തിൽ ബലാൽസംഗ കേസ് നിലനിൽക്കില്ല
11) പ്രതിയുടെ ഭാര്യ അതിജീവിത ഭർത്താവിന്റെ ഫോൺ മോഷ്ടിച്ചെടുത്തതായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
12)26-9 -22 ലെ വാട്ട്‌സ് ആപ്പ് ചാറ്റും അഗാധ അടുപ്പം തെളിയിക്കുന്നു
13 ) എം എൽ എ ആയ പ്രതി നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഒളിച്ചോടി പോകുകയോ ഒളിവിൽ പോകുമെന്നോ കരുതാൻ കാരണമില്ല
14) പ്രതിക്ക് മറ്റേതെങ്കിലും കേസിൽ ഉൾപ്പെട്ടതായ ക്രിമിനൽ പശ്ചാത്തലമില്ല ആകയാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു
15) 22 1022 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് വിധേയമാകണം. തുടർന്ന് ആവശ്യമെങ്കിൽ 19-11-22 വരെ രാവിലെ 9 നും വൈകിട്ട് 7നുമിടയിൽ ചോദ്യം ചെയ്യലിന് വിധേയമാകണം.
കേസിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ ഒക്ടോബർ 22 ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം.ഉച്ചക്ക് 1 മണി മുതൽ രാത്രി 11 മണി വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയമാകണം. അന്വേഷണവുമായി സഹകരിക്കണം.സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് .
ഇരയsക്കമുള്ള സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. മജിസ്‌ട്രേട്ട് കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെ കേരള സംസ്ഥാനം വിട്ടു പോകരുത്. പാസ്‌പോർട്ട് കോടതിയിൽ കെട്ടിവക്കണം. സമൂഹ മാധ്യമത്തിലൂടെയോ മറ്റു മാർഗ്ഗത്തിലൂടെയോ ഇരയെ ആക്രമിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യാൻ പാടില്ല.. മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം. വിവരത്തിന് സത്യവാങ്മൂലം ഫയൽ ചെയ്യണം എന്നീ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹനാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കുന്നപ്പള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്ന് അദ്ധ്യാപികയും സർക്കാരും ആവശ്യപ്പെട്ടിരുന്നു. മുൻ കൂർ ജാമ്യ ഹർജിയിൽ ഉച്ചക്ക് 3 മണിക്ക് ആണ് ഉത്തരവ് പറഞ്ഞത്. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയോയെന്ന കോടതിയുടെ ചോദ്യത്തിന് അത് യുവതിയുടെ കൈവശമാണെന്ന് കുന്നപ്പള്ളി ബോധിപ്പിച്ചു. തന്റെ ഭാഗം കൂടി കേൾക്കാതെ ജാമ്യ ഹർജിയിൽ വിധി പറയരുതെന്നാവശ്യപ്പെട്ട് അദ്ധ്യാപിക തടസ ഹർജി സമർപ്പിച്ചിരുന്നു.
ജാമ്യം അനുവദിക്കരുതെന്നും തനിക്ക് സാരമായ തർക്കമുള്ളതും തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹർജിയും സർക്കാരിന്റെയും പ്രതിയുടെയും വാദമാണ് ഇന്ന് ജഡ്ജി പ്രസുൻ മോഹൻ പരിഗണിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തുള്ള തെളിവു ശേഖരണം അത്യന്താപേക്ഷിതമാകയാലും പ്രതിക്ക് ജാമ്യം നൽകരുതെന്ന് അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ശക്തമായി വാദിച്ചു. ഉന്നത സ്വാധീനമുള്ള എംഎൽഎക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും ബോധിപ്പിച്ചു. അതേ സമയം സെപ്റ്റംബർ 14 ന് യുവതിയെ സൂയിസൈഡ് പോയിന്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്ന മൊഴിയിൽ വധശ്രമത്തിന് വകുപ്പ് 307 ചുമത്തി പൊലീസ് അഡീഷണൽ റിപ്പോർട്ടും ഒക്ടോബർ 17 ന് കോടതിയിൽ സമർപ്പിച്ചു.