ഗൃഹനാഥന്‍ വീട്ടില്‍ മരിച്ചനിലയില്‍; മരിച്ചിട്ട് രണ്ട് ദിവസമായിട്ടും പുറത്തറിയിക്കാതെ വീട്ടുകാർ

തലശ്ശേരി: കണ്ണൂർ മക്കാനിക്ക് സമീപം ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ. 70 വയസ്സുള്ള അബ്ദുൽ റാസികാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. വീട്ടിൽ നിന്ന് രൂക്ഷമായ ഗന്ധം പുറത്തു വന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ചു കാലമായി അബ്ദുൽ റാസിക് അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യയും മക്കളും വീട്ടിലുണ്ടായിട്ടും മരണവിവരം പുറത്തറിയാത്തതിൽ ദുരൂഹതയുണ്ട്. ഏതെങ്കിലും രീതിയിൽ ബോധപൂർവ്വം മൃതദേഹം വീട്ടിൽ സൂക്ഷിച്ചതാണോ എന്ന കാര്യം പോലീസ് പരിശോധിക്കും. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച്ച പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News