KeralaNews

വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകന്‍ സനല്‍ പിടിയില്‍

പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനല്‍ പിടിയില്‍. മൈസൂരുവില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ സഹോദരന്‍ വിളിച്ചുവരുത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലീസിന് കൈമാറുകയാണ് ഉണ്ടായത്. നിലവില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇയാള്‍ ഏതാനും നാളുകളായി മാനസികസമ്മര്‍ദ്ദം അനുഭവിച്ചിരുന്നുതായും ചികിത്സ തേടിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം പോലീസിന് കണ്ടെത്തേണ്ടതുണ്ട്. അതേസമയം വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ 10ന് പാലക്കാട് ജില്ലാ ആശുപ്രത്രിയിലാണ് പോസ്റ്റുമോര്‍ട്ടം ആരംഭിക്കുക.

ഇന്നലെയാണ് പുതുപ്പരിയാരം പ്രതീക്ഷ നഗറില്‍ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതീക്ഷ നഗറില്‍ ചന്ദ്രന്‍ (64), ദേവിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ചന്ദ്രനെയും ദേവിയെയും അതിക്രൂരമായാണ് വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് നിരവധി വെട്ടുകള്‍ ഏറ്റിരുന്നു. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത സിറിഞ്ചുകള്‍ സനല്‍ മയക്കുമരുന്നിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന സംശയം പോലീസിനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button