CrimeKeralaNews

ബസിൽനിന്ന് തെറിച്ചുവീണ് എട്ടാം ക്ലാസുകാരന് പരിക്ക്; ഡ്രൈവർ ഹാജരാകാൻ നിർദേശിച്ച് RTO

കോട്ടയം: സ്വകാര്യ ബസ്സില്‍നിന്നും തെറിച്ചുവീണ് എട്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്. അഭിരാം എന്ന കുട്ടിക്കാണ് മുഖത്ത് പരിക്കേറ്റത്. കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി, ചുണ്ടിനും വലത് കൈ മുട്ടിനും പരിക്കേറ്റു. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കോട്ടയം- കൈനടി റൂട്ടിലോടുന്ന ചിപ്പി ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ്സിന്റെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്നും അഭിരാമിന്റെ പിതാവ് ഷിനോ പറഞ്ഞു.

ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പിതാവ് അറിയിച്ചു. സംഭവത്തില്‍ ആര്‍.ടി.ഒ. പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബസിനെതിരെ നടപടിയുണ്ടാകുമെന്നും ഡ്രൈവറോട് അടുത്ത ദിവസം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും ആര്‍.ടി.ഒ. അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button